Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightക്വാറി ഉടമകളിൽനിന്ന്...

ക്വാറി ഉടമകളിൽനിന്ന് പണം പിരിച്ചു; ഡെപ്യൂട്ടി കലക്ടർക്ക് സസ്പെൻഷൻ

text_fields
bookmark_border
കാസർകോട്: ക്വാറി ഉടമകളിൽനിന്ന് പണംപിരിച്ചുവെന്ന ആരോപണത്തെത്തുടർന്ന്​ നടത്തിയ അന്വേഷണ റിപ്പോർട്ടിന്മേൽ കാസർകോട്​ എൻഡോസൾഫാൻ സ്​പെഷൽ സെൽ ഡെപ്യൂട്ടി കലക്ടർക്ക് സസ്പെൻഷൻ. ഡെപ്യൂട്ടി കലക്ടർ എസ്​.എ. സജീദിനെയാണ്​ സസ്​പെൻഡ്​ ചെയ്തത്​. നെട്ടണിഗെ, നാട്ടക്കൽ ഭാഗത്ത് പ്രവർത്തിക്കുന്ന ക്വാറി ഉടമകളിൽ നിന്ന് 'ഡെപ്യൂട്ടി കലക്ടർ' എന്ന ബോർഡു​വെച്ച് വാഹനത്തിൽ യാത്ര ചെയ്ത ഉദ്യോഗസ്ഥൻ പണം പിരിച്ചതായി മാധ്യമങ്ങളിൽ വാർത്ത വന്നിരുന്നു. ഇതിൽ നടത്തിയ അന്വേഷണത്തിലാണ്​ നടപടി. ഉദ്യോഗസ്ഥന്‍റെ നടപടി സർക്കാറിനും റവന്യൂ വകുപ്പിനും അവമതിപ്പ് ഉണ്ടാകുന്നതിന് കാരണമായതായി അന്വേഷണത്തിൽ കണ്ടെത്തിയതിനെ തുടർന്നാണ്​ നടപടിയെന്ന്​ റവന്യൂ മന്ത്രിയുടെ ഓഫിസ് അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story