Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 April 2022 5:38 AM IST Updated On
date_range 22 April 2022 5:38 AM ISTവിളംബര ജാഥ നടത്തി
text_fieldsbookmark_border
ബാലുശ്ശേരി: രാമൻ പുഴയുടെ വീണ്ടെടുപ്പിനായുള്ള ജനകീയ ശുചീകരണത്തിന്റെ ഭാഗമായി വാകയാട് വിളംബര ജാഥ നടത്തി. വാദ്യമേളങ്ങളുടെ അകമ്പടിയോടെ വാകയാട് അങ്ങാടിയിൽ നിന്നാരംഭിച്ച വിളംബരജാഥ കോവിലകം താഴെ, വാകയാട് കോട്ട വഴി മുണ്ടയിൽതാഴെ സമാപിച്ചു. കുടുംബശ്രീ പ്രവർത്തകർ, ഹരിത കർമസേന പ്രവർത്തകർ, തൊഴിലുറപ്പു തൊഴിലാളികൾ, രാഷ്ട്രീയ പാർട്ടി പ്രവർത്തകർ എന്നിവർ വിളംബര ജാഥയിൽ അണിനിരന്നു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.കെ. വിലാസിനി, വാർഡ് മെംബർമാരായ ബിന്ദു കൊല്ലര്കണ്ടി, ബിന്ദു ഹരിദാസൻ, ഗീത കെ. ഉണ്ണി, ഇ. അരവിന്ദാക്ഷൻ, പി. ബാലൻ നമ്പ്യാർ, കെ.വി. സുരേഷ്, എം. പോക്കർകുട്ടി, വി.പി. ഗോവിന്ദൻകുട്ടി, കെ.ഗിരീഷ് എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story