Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകടകളിൽ പരിശോധന നടത്തി

കടകളിൽ പരിശോധന നടത്തി

text_fields
bookmark_border
കടകളിൽ പരിശോധന നടത്തി
cancel
നാദാപുരം: സർക്കാറിന്റെ നൂറുദിനം കർമപരിപാടിയിൽ ഉൾപ്പെടുത്തി കച്ചവടസ്ഥാപനങ്ങൾ പരിശോധിക്കുന്ന ജാഗ്രത പരിപാടിയുടെ ഭാഗമായി പരപ്പുപാറ, ഭൂമിവാതുക്കൽ, വാണിമേൽ, പുറമേരി എന്നീ സ്ഥലങ്ങളിലെ നൂറിലധികം കച്ചവട സ്ഥാപനങ്ങളിൽ പരിശോധന നടത്തി. സിവിൽ സപ്ലൈസ്, ലീഗൽ മെട്രോളജി വകുപ്പ് ജീവനക്കാർ ഉൾപ്പെടുന്ന സ്ക്വാഡുകളാണ് പരിശോധന നടത്തിയത്. കടകളിൽ വിലവിവരപ്പട്ടിക പ്രദർശിപ്പിക്കൽ, അളവുതൂക്ക ഉപകരണങ്ങൾ കൃത്യസമയത്ത് മുദ്രണം ചെയ്യൽ, പാക്കേജ് കമ്മോഡിറ്റി ആക്ട് പ്രകാരമുള്ള സർട്ടിഫിക്കറ്റ് നേടേണ്ടതിനെപ്പറ്റിയും അത് പ്രകാരം പാക്കറ്റിനു മുകളിൽ പാക്കിങ് തീയതി, കാലാവധി, എം.ആർ.പി, ആകെ തൂക്കം, നിർമാതാവിന്റെ ഫോൺ നമ്പർ, ഇമെയിൽ വിലാസം എന്നിവ ഉണ്ടാവേണ്ടതിനെപ്പറ്റിയും ബോധവത്ക്കരണം നടത്തി. കാലാവധി കഴിഞ്ഞ സാധനങ്ങളും പാക്കിങ് തീയതി രേഖപ്പെടുത്താത്ത സാധനങ്ങളും വിറ്റാലുള്ള നടപടികളെക്കുറിച്ചും കച്ചവടക്കാരെ അറിയിച്ചു. അളവുതൂക്ക ഉപകരണങ്ങൾ സീൽ പതിപ്പിക്കുന്ന തീയതി കഴിഞ്ഞവർക്ക് പ്രത്യേക അദാലത്ത് നടത്തി പിഴത്തുക കുറച്ചുനൽകുന്ന കാര്യവും കച്ചവടക്കാരെ അറിയിച്ചു. പരിശോധനയിൽ താലൂക്ക് സപ്ലൈ ഓഫിസർ ടി.സി. സജീവൻ, ജീവനക്കാരനായ കെ.പി. ശ്രീജിത്ത് കുമാർ, ലീഗൽ മെട്രോളജി ഇൻസ്പെക്ടർമാരായ ഷീജ അടിയോടി, പി. പ്രബിത്ത്, ഇൻസ്പെക്ടിങ് അസിസ്റ്റന്റുമാരായ പി.കെ. ഭവേഷ്, കെ. മനോജ്, ഇ.പി. ഷാജിത്ത് എന്നിവരും പങ്കെടുത്തു. പടം: cL Kz Ndm3 : സിവിൽ സപ്ലൈസ്, ലീഗൽ മെട്രോളജി വകുപ്പ് ജീവനക്കാർ കടകളിൽ പരിശോധന നടത്തുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story