Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഒന്നര കിലോ കഞ്ചാവുമായി...

ഒന്നര കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ

text_fields
bookmark_border
ഒന്നര കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ
cancel
താമരശ്ശേരി: വില്പനക്കായി സൂക്ഷിച്ച 1.570. കിലോഗ്രാം കഞ്ചാവുമായി യുവാവ് പിടിയിലായി. ഈങ്ങാപ്പുഴ വെളുപ്പാംകുളം വീട്ടിൽ ഷാജഹാനെ (37) കോഴിക്കോട് റൂറൽ എസ്.പി. ഡോ. എ. ശ്രീനിവാസിന്റെ നിർദേശപ്രകാരം താമരശ്ശേരി പൊലീസാണ് പിടികൂടിയത്. 20ന് രാത്രി ഒമ്പതിനാണ് ഈങ്ങാപ്പുഴയിലെ വീട്ടിൽ സൂക്ഷിച്ചുവെച്ച കഞ്ചാവ് പിടികൂടിയത്. സ്ഥിരമായി സ്കൂൾ കുട്ടികൾക്കും മറ്റും വില്പന നടത്തുന്ന ഇയാളുടെ പേരിൽ നാട്ടുകാർ നിരന്തരം പരാതി ഉന്നയിച്ചിരുന്നു. മലപ്പുറത്തെ മൊത്ത കച്ചവടക്കാരിൽനിന്ന് വാങ്ങി കോഴിക്കോട്, കൊടുവള്ളി, താമരശ്ശേരി എന്നിവിടങ്ങളിൽ ചില്ലറ വില്പനക്കാർക്ക് വിൽക്കുന്നതാണ് ഇയാളുടെ രീതിയെന്ന് പൊലീസ് പറഞ്ഞു. പിടികൂടിയ കഞ്ചാവിന് ഒരു ലക്ഷം രൂപ വിലവരും. വീട്ടിൽവെച്ച് പാക്ചെയ്ത് വില്പന നടത്തുന്നതിന് ഒരു സംഘം ഇയാളുടെ കൂടെ പ്രവർത്തിക്കുന്നുണ്ട്. പ്രതിയുമായി ബന്ധപ്പെടുന്ന വിദ്യാർഥികൾ ഉൾപ്പെടെ ഈ റാക്കറ്റിൽ പെട്ടവരെക്കുറിച്ചുള്ള വിവരങ്ങളും പൊലീസിന് കിട്ടിയിട്ടുണ്ട്. ഈ മാഫിയ സംഘങ്ങളെ കേന്ദ്രീകരിച്ചു അന്വേഷണം നടത്തുമെന്ന് പൊലീസ് പറഞ്ഞു. മയക്കുമരുന്ന് വില്പനയും ഉപയോഗവും തടയുന്നതിനു സംസ്ഥാന തലത്തിൽ നടത്തുന്ന സ്പെഷൽ ഡ്രൈവിന്റെ ഭാഗമായാണ് പിടികൂടിയത്. പ്രതിയെ താമരശ്ശേരി കോടതി റിമാൻഡ് ചെയ്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story