Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 April 2022 5:35 AM IST Updated On
date_range 22 April 2022 5:35 AM ISTനമുക്ക് കൃഷിയിലേക്ക് ഇറങ്ങാം നല്ല ഭക്ഷണം കഴിക്കാം
text_fieldsbookmark_border
കോഴിക്കോട്: ബീച്ചിൽ നടക്കുന്ന മന്ത്രിസഭാ വാർഷിക ആഘോഷ ഭാഗമായി കൃഷിവകുപ്പ് ഒരുക്കിയ പ്രദർശന സ്റ്റാളുകൾ പൊതുജനങ്ങളെ കൃഷിയിലേക്കിറങ്ങാൻ പ്രോത്സാഹിപ്പിക്കുന്നു. സംസ്ഥാന സർക്കാറിന്‍റെ അഭിമാനപദ്ധതിയായ 'ഞങ്ങളും കൃഷിയിലേക്ക്' പദ്ധതി പ്രദർശനത്തിലെ മുഖ്യ ആകർഷണമാണ്. ഓരോ കുടുംബത്തിനും ഭക്ഷ്യ സുരക്ഷ ഉറപ്പാക്കുന്നതിന്‍റെ ഭാഗമായി സംയോജിത കൃഷിത്തോട്ടം എങ്ങനെ ഒരുക്കാം എന്നതിന്‍റെ ഉത്തമ മാതൃക പ്രദർശനത്തിലുണ്ട്. കോഴിക്കോട് അഗ്രികൾച്ചറൽ ടെക്നോളജി മാനേജ്മെന്റ് ഏജൻസി ഒരു ജൈവ ഗൃഹം മാതൃകയിൽ പോഷക തോട്ടം, മൃഗപരിപാലനം, മത്സ്യകൃഷി, മഴവെള്ള സംഭരണം എന്നിവ എങ്ങനെ വീട്ടിൽ ഉണ്ടാക്കാം എന്ന് മനസ്സിലാക്കിത്തരുന്നു. സസ്യരോഗ പരിശോധന നടത്തുന്നതിനും കർഷകർക്ക് ശാസ്ത്രീയ നിർദേശങ്ങൾ നൽകുന്നതിനുമായി പ്ലാന്റ് ഹെൽത്ത് ക്ലിനിക് ഉണ്ട്. കൃഷി ഓഫിസറുടെ സേവനം ലഭ്യമാണ്. കോഴിക്കോട് ജില്ലയിലെ ഫാമുകളുടെ സ്റ്റാളുകൾ, സസ്യ മണ്ണ് പ്രകൃതി സംരക്ഷണത്തിനായി കാർബൺ തുലിത കൃഷി, ഭാരതീയ പ്രകൃതികൃഷി പദ്ധതി, നെല്ലും മീനും കൃഷി, കാർഷിക എൻജിനീയറിങ് വിഭാഗത്തിന്‍റെയും കേരള യന്ത്രവല്ക്കരണ മിഷന്‍റെയും സ്റ്റാളുകൾ, ഫാം ടൂറിസത്തിന്‍റെ പ്രത്യേകം സ്റ്റാളുകൾ എന്നിവയും മേളയിൽ ഉണ്ട്. photos: beach karshikamela1 beach karshikamela2 beach karshikamela3 കൃഷിവകുപ്പ് ഒരുക്കിയ പ്രദർശന സ്റ്റാളുകൾ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story