Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightലോകോ റണ്ണിങ്​...

ലോകോ റണ്ണിങ്​ സ്റ്റാഫ്​ അസോ. കുടുംബ ധർണ

text_fields
bookmark_border
കോഴിക്കോട്​: ആൾ ഇന്ത്യ ലോകോ റണ്ണിങ്​ സ്റ്റാഫ്​ അസോസിയേഷൻ കോഴിക്കോട്​ ബ്രാഞ്ചിന്‍റെ നേതൃത്വത്തിൽ റെയിൽവേ സ്​റ്റേഷനിൽ പ്രതിഷേധ കുടുംബ ധർണ നടത്തി. മലബാറിലെ റെയിൽവേ വികസനത്തിനുതന്നെ വിഘാതമാകുന്ന രീതിയിൽ ക്രൂ ബുക്കിങ്​ ഡിപ്പോ അടച്ചുപൂട്ടാനുള്ള പാലക്കാട്​ റെയിൽവേ അഡ്​മിനിസ്​ട്രേഷന്‍റെ നീക്കത്തിനെതിരെയായിരുന്നു ധർണ. 152 ലോകോ റണ്ണിങ്​ സ്റ്റാഫ്​ ജോലിചെയ്യുകയും 40 ഓളം പേർ ഇവിടേക്ക്​ സ്ഥലംമാറ്റം കാത്തിരിക്കുകയും ​ചെയ്യുമ്പോഴാണ്​ ഡി​പ്പോ അടച്ചുപൂട്ടാനുള്ള ശ്രമമെന്ന്​ പ്രതിഷേധക്കാർ പറഞ്ഞു. സമരം പി. സന്തോഷ്​ കുമാർ എം.പി ഉദ്​ഘാടനം ചെയ്തു. കെ.എം. സഹദേവൻ അധ്യക്ഷത വഹിച്ചു. സി.ഐ.ടി.യു ജില്ല സെക്രട്ടറി പി.കെ. സന്തോഷ്​, എസ്​.ടി.യു സംസ്ഥാന സെക്രട്ടറി യു. പോക്കർ, ഐ.എൻ.ടി.യു.സി ജില്ല സെക്രട്ടറി സുനീഷ്​ മാമിയിൽ, ഡി.ആർ.ഇ.യു ജനറൽ സെക്രട്ടറി പി. മാത്യു സിറിയക്​, ടി.കെ. ശ്രീജിത്ത്​, വി.എ. ആന്‍റോ, കെ.പി. ഷൈനേഷ്​ കുമാർ, കെ.സി. ജെയിംസ്​, യു. ബാബുരാജൻ എന്നിവർ സംസാരിച്ചു. പി. ജഗേശൻ സ്വാഗതവും ബിജു ജോസഫ്​ നന്ദിയും പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story