Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 April 2022 5:30 AM IST Updated On
date_range 22 April 2022 5:30 AM ISTപ്രദർശന വിപണന മേളയുടെ സമയം നീട്ടി
text_fieldsbookmark_border
കോഴിക്കോട്: സംസ്ഥാന സർക്കാറിന്റെ ഒന്നാം വാർഷികത്തോടനുബന്ധിച്ച് കോഴിക്കോട് ബീച്ചിൽ നടക്കുന്ന പ്രദർശന വിപണനമേളയുടെ സമയം രാത്രി 10 വരെ ദീർഘിപ്പിച്ചു. ഏപ്രിൽ 26 വരെയാണ് മെഗാ പ്രദർശന- വിപണന മേള നടക്കുന്നത്. മേളയുടെ ഭാഗമായി വിവിധ വകുപ്പുകളുടെ നേതൃത്വത്തിൽ 200-ഓളം സ്റ്റാളുകൾ ഒരുക്കിയിട്ടുണ്ട്. പ്രവേശനം സൗജന്യമാണ്. എല്ലാ ദിവസവും വൈകീട്ട് പ്രമുഖ കലാകാരന്മാരുടെ പരിപാടികളുണ്ടായിരിക്കും. 22ന് വൈകീട്ട് പത്മശ്രീ മട്ടന്നൂർ ശങ്കരൻകുട്ടിയുടെ നേതൃത്വത്തിൽ ട്രിപ്ൾ തായമ്പകയും തുടർന്ന് ചെങ്ങന്നൂർ ശ്രീകുമാറും സംഘവും അവതരിപ്പിക്കുന്ന ഗാനയമുന വീണ്ടും എന്ന പ്രത്യേക സംഗീത പരിപാടിയും സംഘടിപ്പിക്കും. സിനിമാതാരം ഹരീഷ് കണാരനും സംഘവും അവതരിപ്പിക്കുന്ന പ്രത്യേക പരിപാടി ഉത്സവരാവ് 23ന് വൈകീട്ട് 7.30നും കണ്ണൂർ ഷെരീഫും സംഘവും അവതരിപ്പിക്കുന്ന ഇശൽ നിലാവ് 24ന് വൈകീട്ട് 7.30നും അരങ്ങേറും. 25ന് വൈകീട്ട് ഏഴിന് സുകന്യ സുനിലിന്റെ മോഹിനിയാട്ടവും തുടർന്ന് സൂര്യഗായത്രി വെന്നിയൂർ കറ്റ എന്ന പേരിൽ അവതരിപ്പിക്കുന്ന നാടൻ പാട്ടും ദ്യശ്യാവിഷ്കാരവുമുണ്ടാകും. സമാപന ദിവസമായ 26ന് രാത്രി എട്ടിന് മസാല കോഫി ബാൻഡ് അവതരിപ്പിക്കുന്ന മ്യൂസിക്കൽ നൈറ്റും ഉണ്ടാവും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story