Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightനയരൂപവത്​കരണത്തിൽ...

നയരൂപവത്​കരണത്തിൽ വിദ്യാഭ്യാസ വകുപ്പ് പിടിവാശി ഉപേക്ഷിക്കണം -എം.കെ. രാഘവൻ

text_fields
bookmark_border
കോഴിക്കോട്: ഉത്തരക്കടലാസ് മൂല്യനിർണയത്തിന്‍റെ കാര്യത്തിൽ ഉൾപ്പെടെ പിടിവാശി കാണിക്കുന്ന വിദ്യാഭ്യാസ വകുപ്പിന്‍റെ നയം തിരുത്തണമെന്ന് എം.കെ. രാഘവൻ എം.പി. ഹയർസെക്കൻഡറി മൂല്യനിർണയത്തിൽ ഉത്തരക്കടലാസുകളുടെ എണ്ണം വർധിപ്പിച്ചതിനെതിരെ ഫെഡറേഷൻ ഓഫ് ഹയർസെക്കൻഡറി ടീച്ചേഴ്സ് അസോസിയേഷൻ സംഘടിപ്പിച്ച പ്രതിഷേധ കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സാമ്പത്തിക ലാഭത്തിനു വേണ്ടി വിദ്യാഭ്യാസ പരിഷ്കാരങ്ങൾ അടിച്ചേല്പിക്കുന്നത് ജനാധിപത്യ സർക്കാറിന് ഭൂഷണമല്ലെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ജില്ല ചെയർമാൻ സി.കെ. അഷ്റഫ്​ അധ്യക്ഷതവഹിച്ചു. സംസ്ഥാന കോ ഓഡിനേറ്റർ കെ.ടി. അബ്ദുൽ ലത്തീഫ്, എം. സന്തോഷ് കുമാർ, കെ.കെ. ശ്രീജേഷ് കുമാർ, കെ. അനിൽ കുമാർ , നിസാർ ചേലേരി, ജലീൽ പാണക്കാട്, സെബാസ്റ്റ്യൻ ജോൺ, ഷമീം അഹമ്മദ്, കെ.പി. അനിൽ കുമാർ, പി. അഖിലേഷ്, എം. റിയാസ് തുടങ്ങിയവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story