Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 April 2022 5:29 AM IST Updated On
date_range 22 April 2022 5:29 AM ISTവനിതകൾക്ക് അഗ്നിരക്ഷാ സേനയിൽ ഹോംഗാർഡാകാം
text_fieldsbookmark_border
കോഴിക്കോട്: അഗ്നിരക്ഷാ സേനയിൽ വനിത ഹോം ഗാർഡ് നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. മേയ് അഞ്ചുവരെ അപേക്ഷ നൽകാം. എസ്.എസ്.എൽ.സി/തത്തുല്യ പരീക്ഷ പാസായവരും നല്ല ശാരീരിക ക്ഷമതയുള്ളവരുമായിരിക്കണം. ആർമി/ നേവി/ എയർ ഫോഴ്സ്/ ബി.എസ്.എഫ്/ എൻ.എസ്.ജി/ എസ്.എസ്.ബി/ ആസാം റൈഫിൾസ് എന്നീ അർധ സൈനിക വിഭാഗങ്ങളിൽനിന്നും പൊലീസ്, ഫയർ ആൻഡ് റെസ്ക്യൂ സർവിസസ്, എക്സൈസ്, ഫോറസ്റ്റ്, ജയിൽ എന്നീ സംസ്ഥാന സർവിസുകളിൽനിന്നും വിരമിച്ച വനിത സേനാംഗം ആയിരിക്കണം. 35 -58 പ്രായമുള്ളവർക്ക് അപേക്ഷിക്കാം. പ്രതിദിനം 780 രൂപ വേതനം ലഭിക്കും. അപേക്ഷ ഫോറത്തിന്‍റെ മാതൃക മീഞ്ചന്തയിലെ ജില്ല ഫയർ ഓഫിസിൽ ലഭിക്കും. ഫോൺ: 0495 2322101.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story