Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 April 2022 5:36 AM IST Updated On
date_range 21 April 2022 5:36 AM ISTവയോധികനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം: മൃതദേഹം തിരിച്ചറിഞ്ഞു
text_fieldsbookmark_border
കൊടുവള്ളി: നെല്ലാംകണ്ടി ജുമാ മസ്ജിദിൽ ചൊവ്വാഴ്ച രാത്രിയിൽ മരിച്ച വയോധികനെ ബന്ധുക്കൾ തിരിച്ചറിഞ്ഞു. മലപ്പുറം മഞ്ചേരി പുല്ലാര അബ്ദുല്ലക്കുട്ടി (65) ആണ് മരിച്ചത്. മൃതദേഹത്തിൽനിന്നു കിട്ടിയ വിലാസത്തിൽ പൊലീസ് ബന്ധപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ ബുധനാഴ്ച രാവിലെ സംഭവസ്ഥലത്തെത്തിയ ബന്ധുക്കളും ജനപ്രതിനിധിയുമാണ് മൃതദേഹം അബ്ദുല്ലക്കുട്ടിയുടെതാണെന്ന് തിരിച്ചറിഞ്ഞത്. തുടർന്ന് കൊടുവള്ളി പൊലീസ് നടപടികൾ സ്വീകരിച്ചു പോസ്റ്റ്മോർട്ടത്തിനായി മെഡിക്കൽ കോളജിലേക്ക് മാറ്റി. പള്ളിയുടെ ഒന്നാം നിലയിലാണ് വയോധികനെ നമസ്കാരത്തിനെത്തിയ കുട്ടികൾ നിലത്ത് കിടക്കുന്ന രീതിയിൽ കണ്ടത്. ഇവർ മുതിർന്നവരെ അറിയിക്കുകയായിരുന്നു. സാമ്പത്തിക സഹായം തേടി ഇയാളെ മൂന്ന് ദിവസം മുൻപ് പള്ളിക്ക് പരിസരത്ത് നാട്ടുകാർ കണ്ടിരുന്നു. ഭാര്യ: പരേതയായ ഫാത്തിമ കുട്ടി. മകൾ: സറീന. മരുമകൻ: അഷ്‌റഫ് വയനാട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story