Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightസങ്കൽപത്തീയിൽ പകച്ച്​...

സങ്കൽപത്തീയിൽ പകച്ച്​ സർക്കാർ ജീവനക്കാർ

text_fields
bookmark_border
കോഴിക്കോട്: ഊണുകഴിച്ച്​ ഓഫിസിൽ തിരിച്ചെത്തിയിട്ടേയുള്ളൂ കലക്ടറേറ്റിലെ ജീവനക്കാർ. ​രണ്ടരയോടെ മുഴങ്ങിയ സൈറണ്‍ കേട്ട്​ എല്ലാം കാളിപ്പോയി. അഗ്​നിബാധയുടെ സൈറണാണ്​ മുഴങ്ങുന്നത്​. എല്ലാരും പകച്ചു. പിന്നാലെ തീപിടിച്ചെന്ന അനൗണ്‍സ്മെന്റും. ഇ ബ്ലോക്കിലെ മൂന്നു നിലകളില്‍ പ്രവര്‍ത്തിക്കുന്ന ഓഫിസുകളിലെ മുഴുവന്‍ ആളുകളെയും ഉടനെ സുരക്ഷിത സ്ഥാനങ്ങളിലേക്കു മാറ്റി. നിമിഷങ്ങള്‍ക്കകം അഗ്‌നിരക്ഷാസേനയുടെ ഫസ്റ്റ് റെസ്‌പോണ്‍സ് വെഹിക്കിൾ, ആംബുലന്‍സ് എന്നിവ രക്ഷാപ്രവര്‍ത്തനത്തിനായി സര്‍വസന്നാഹങ്ങളുമായി കുതിച്ചെത്തി. ഇ ബ്ലോക്കിലെ രണ്ടാംനിലയിലെ തീപിടിത്തത്തില്‍ പുക ശ്വസിച്ച് ബോധരഹിതരായവരെ കണ്ടെത്തി അവര്‍ക്ക് പ്രാഥമിക ചികിത്സ നല്‍കി ആംബുലന്‍സില്‍ ആശുപത്രിയിലേക്കു കൊണ്ടുപോയി. ഇതെല്ലാം കണ്ടു നിന്നവര്‍ക്ക് 'തീപിടിത്തം' മോക്ഡ്രില്ലാണെന്ന് അറിഞ്ഞതോടെ ഭയം ആശ്വാസത്തിനു വഴിമാറി. ജില്ല ദുരന്തനിവാരണ വിഭാഗത്തിന്റെയും അഗ്‌നിരക്ഷാ സേനയുടെയും നേതൃത്വത്തിലാണ് മോക്ഡ്രില്‍ സംഘടിപ്പിച്ചത്. കൂടുതല്‍ ജീവനക്കാരുള്ള, കൂടുതല്‍ ആളുകള്‍ എത്തുന്ന സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്ന ബഹുനില മന്ദിരത്തില്‍ തീപിടിത്തമുണ്ടായാല്‍ എങ്ങനെ പ്രതികരിക്കണമെന്ന് അവബോധം നല്‍കുന്നതിനാണ് മോക്ഡ്രില്‍ സംഘടിപ്പിച്ചത്. മോക്ഡ്രില്ലിന് ദുരന്തനിവാരണ വിഭാഗം ഡെപ്യൂട്ടി കലക്ടര്‍ ഇ. അനിതകുമാരി നേതൃത്വം നല്‍കി. ഡിവിഷനല്‍ ഫയര്‍ ഓഫിസര്‍ മൂസ വടക്കേതില്‍ രക്ഷാപ്രവര്‍ത്തനങ്ങളുടെ ഏകോപനം നടത്തി. പൊലീസ്, ആരോഗ്യം, അഗ്നിശമനസേന, ആര്‍.ടി.ഒ തുടങ്ങിയ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ മോക്ഡ്രില്ലില്‍ പങ്കാളികളായി. ജില്ല കലക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം മോക്ഡ്രില്‍ നടപടികള്‍ വിലയിരുത്തി. photo civilstation mocdrill സിവിൽ സ്​റ്റേഷനിൽ ജില്ല ദുരന്തനിവാരണ വിഭാഗത്തിന്റെയും അഗ്‌നിരക്ഷാസേനയുടെയും നേതൃത്വത്തിൽ നടത്തിയ മോക്ഡ്രില്‍
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story