Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 April 2022 5:46 AM IST Updated On
date_range 20 April 2022 5:46 AM ISTബേഗൂരിൽ ബൈക്ക് അപകടത്തിൽ കണ്ണൂർ സ്വദേശി മരിച്ചു
text_fieldsbookmark_border
ബംഗളൂരു: ഗുണ്ടൽപേട്ടക്ക് സമീപം ബേഗൂരിൽ ബൈക്ക് അപകടത്തിൽ കണ്ണൂർ സ്വദേശിയായ യുവാവ് മരിച്ചു. കണ്ണൂർ ഉദയഗിരി ആലക്കോട് താബോർ കാപ്പിളിപറമ്പിൽ ജെയിംസ് വർക്കിയുടെ മകനും ബംഗളൂരുവിലെ എം.എസ്. രാമയ്യ ആയുർവേദ ആശുപത്രിയിലെ തെറാപ്പിസ്റ്റുമായ ജോർജുകുട്ടി ജെയിംസ് (37) ആണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെ 11.30ഓടെ ഗുണ്ടൽപേട്ട് കഴിഞ്ഞ് ബേഗൂരിൽ തകലൂർ ഗേറ്റിന് സമീപമാണ് അപകടം. ബംഗളൂരുവിലേക്ക് റോയൽ എൻഫീൽഡ് ബൈക്കിൽ വരുകയായിരുന്നു ജോർജുകുട്ടി ജെയിംസ്. എതിരെവന്ന കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തെ തുടർന്ന് ബൈക്ക് പൂർണമായും കത്തിനശിച്ചു. കാറിലുണ്ടായിരുന്ന കനകപുര സ്വദേശികളായ ശേഖർ, സൗന്ദര്യ എന്നിവരെ പരിക്കുകളോടെ മൈസൂരുവിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ജോർജുകുട്ടിയുടെ മൃതദേഹം ബേഗൂർ ഗവ. ആശുപത്രിയിൽനിന്നും തുടർ നടപടികൾക്കുശേഷം നാട്ടിലേക്ക് കൊണ്ടുപോയി. BIKE ACCIDENT: അപകടത്തെ തുടർന്ന് ജോർജുകുട്ടി സഞ്ചരിച്ചിരുന്ന ബൈക്കിന് തീപിടിച്ചപ്പോൾ BGDOBITGEORGEKUTTY37: ജോർജുകുട്ടി ജെയിംസ്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story