Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightസാമൂതിരി രാജാവിനെ...

സാമൂതിരി രാജാവിനെ വളയനാട് ദേവസ്വം ട്രസ്റ്റിൽനിന്ന്​ നീക്കിയത്​ തടഞ്ഞു

text_fields
bookmark_border
കോഴിക്കോട്: സാമൂതിരി രാജാവിനെ വളയനാട് ദേവസ്വം ട്രസ്റ്റിൽനിന്ന്​ നീക്കിയ മലബാർ ദേവസ്വം ബോർഡ് കമീഷണറുടെ ഉത്തരവ് ഹൈകോടതി രണ്ടു​ മാസത്തേക്ക്​ സ്റ്റേ ചെയ്തു. സാമൂതിരി രാജാവ്​ കെ.സി.യു രാജ, മലബാർ ദേവസ്വം ബോർഡ്​ കമീഷണറടക്കമുള്ളവരെ എതിർകക്ഷികളാക്കി നൽകിയ ഹരജിയിലാണ്​ ജസ്റ്റിസ്​ വി.ജി. അർജുൻ, സി.എസ്​. സുധ എന്നിവരുടെ ഇടക്കാല ഉത്തരവ്​. മലബാർ ദേവസ്വം ബോർഡ് കമീഷണർ സാമൂതിരി രാജാവിനെ വ്യക്തിഹത്യ ചെയ്യുന്നതിന് വേണ്ടി നടത്തിയ വഴിവിട്ട ചില നടപടികളെ ചോദ്യം ചെയ്​തതിന്​ സാമൂതിരി രാജാവിനെ ധിറുതി പിടിച്ച് വളയനാട് ട്രസ്റ്റിഷിപ്പിൽനിന്നും നീക്കം ചെയ്തുവെന്നാണ്​ പരാതിക്കാരുടെ വാദം. എന്നാൽ, ഹരജി നില നിൽക്കില്ലെന്നാണ്​ മലബാർ ദേവസ്വം ബോർഡിന്‍റെ വാദം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story