Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 April 2022 5:45 AM IST Updated On
date_range 20 April 2022 5:45 AM ISTമൂന്നര വയസ്സുകാരി നിളയുടെ ചികിത്സ ഇശൽ ബസ് ജീവനക്കാർ ഒരു ദിവസത്തെ കലക്ഷൻ നൽകി
text_fieldsbookmark_border
എളേറ്റിൽ: നിള എന്ന മൂന്നര വയസ്സുകാരിയുടെ ചികിത്സയ്ക്കു വേണ്ടി നാട്ടുകാർ സ്വരൂപിക്കുന്ന ചികിത്സ സഹായഫണ്ടിലേക്ക് ജീവനക്കാർ ബസിന്റെ ഒരു ദിവസത്തെ കലക്ഷൻ നൽകി. താമ രശ്ശേരി-എളേറ്റിൽ വട്ടോളി റൂട്ടിൽ സർവിസ് നടത്തുന്ന ഇശൽ ഗ്രൂപ്പിന്റെ ബസിന്റെ തിങ്കളാഴ്ചത്തെ കലക്ഷനാണ് നിളയുടെ ചികിത്സയ്ക്കായി നൽകിയത്. കിഴക്കോത്ത് മറിവീട്ടിൽതാഴം കിഴക്കേടത്ത് പ്രജീഷ്-നിമിഷ ദമ്പതിമാരുടെ മകളാണ് നിള. നിള രക്താർബുദം ബാധിച്ച് ഒന്നര വർഷത്തോളം കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇനി മജ്ജ മാറ്റിവെക്കൽ ശസ്ത്രക്രിയ മാത്രമെ ഫലപ്രദമാകുകയുള്ളൂവെന്നാണ് ഡോക്ടർമാർ നിർദേശിച്ചിരിക്കുന്നത്. നിളയെ ഇപ്പോൾ ചികിത്സയ്ക്കായി കണ്ണൂരിലെ എം.വി.ആർ കാൻസർ സെന്ററിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ചികിത്സയ്ക്കായി 50 ലക്ഷം രൂപ ചെലവ് വരുമെന്നാണ് ആശുപത്രി അധികൃതർ അറിയിച്ചിരിക്കുന്നത്. ഇത്രയും ഭീമമായ തുക കണ്ടെത്തുന്നതിനുള്ള ഊർജിത ശ്രമത്തിലാണ് നാട്ടുകാർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story