Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightചോ​ര​ക്കു​ഞ്ഞി​ന്...

ചോ​ര​ക്കു​ഞ്ഞി​ന് താ​ങ്ങാ​യി സ്പീ​ക്ക​ർ

text_fields
bookmark_border
കൂ​​റ്റ​​നാ​​ട് (പാ​​ല​​ക്കാ​​ട്): ന​​ടു​​റോ​​ഡി​​ല്‍ ചോ​​ര​​യി​​ല്‍ കു​​ളി​​ച്ച് കി​​ട​​ന്ന കു​​രു​​ന്നി​​നെ വാ​​രി​​യെ​​ടു​​ത്ത് സ്പീ​​ക്ക​​ർ എം.​​ബി. രാ​​ജേ​​ഷ്. തൃ​​ത്താ​​ല​​യി​​ല്‍നി​​ന്ന്​ തി​​രു​​വ​​ന​​ന്ത​​പു​​ര​​ത്തേ​​ക്കു​​ള്ള പ​​തി​​വ് യാ​​ത്ര​​ക്കി​​ടെ തി​​ങ്ക​​ളാ​​ഴ്ച രാ​​ത്രി പ​​ത്തോ​​ടെ തി​​രു​​വ​​ന​​ന്ത​​പു​​രം ജി​​ല്ല​​യി​​ലെ മം​​ഗ​​ല​​പു​​ര​​ത്തി​​ന​​ടു​​ത്ത്​ ദേ​​ശീ​​യ​​പാ​​ത​​യി​​യി​​ല്‍ എ​​ട്ടു മാ​​സം മാ​​ത്രം പ്രാ​​യ​​മു​​ള്ള ഇ​​സാ​​ന്‍ ചോ​​ര​​യി​​ല്‍ കു​​ളി​​ച്ചു​​കി​​ട​​ക്കു​​ന്ന​​താ​​യി കാ​​ണ​​പ്പെ​​ടു​​ക​​യാ​​യി​​രു​​ന്നു. വാ​​ഹ​​നം നി​​ര്‍ത്തി ഇ​​റ​​ങ്ങി​​യ​​പ്പോ​​ള്‍ തൊ​​ട്ട​​ടു​​ത്ത് അ​​പ​​ക​​ട​​ത്തി​​ല്‍പ്പെ​​ട്ട നി​​ല​​യി​​ല്‍ ഒ​​രു മാ​​രു​​തി ആ​​ള്‍ട്ടോ കാ​​ര്‍ ക​​ണ്ടു. അ​​പ​​ക​​ട​​സ​​മ​​യ​​ത്ത് കു​​ഞ്ഞ് കാ​​റി​​ല്‍നി​​ന്ന്​ തെ​​റി​​ച്ചു വീ​​ണ​​താ​​ണെ​​ന്ന് തി​​രി​​ച്ച​​റി​​ഞ്ഞ സ്പീ​​ക്ക​​ര്‍ ഒ​​പ്പ​​മു​​ണ്ടാ​​യി​​രു​​ന്ന പൈ​​ല​​റ്റ് പൊ​​ലീ​​സു​​കാ​​രോ​​ട് വാ​​ഹ​​ന​​ത്തി​​നു​​ള്ളി​​ല്‍പ്പെ​​ട്ട​​വ​​രെ ആ​​ശു​​പ​​ത്രി​​യി​​ല്‍ എ​​ത്തി​​ക്കാ​​ന്‍ നി​​ർ​​ദേ​​ശം ന​​ല്‍കി. ഒ​​പ്പം കു​​ഞ്ഞി​​നെ​​യെ​​ടു​​ത്ത് തൊ​​ട്ട​​ടു​​ത്തു​​ള്ള ക​​ഴ​​ക്കൂ​​ട്ടം സി.​​എ​​സ്.​​ഐ മി​​ഷ​​ന്‍ ഹോ​​സ്പി​​റ്റ​​ലി​​ലും പി​​ന്നീ​​ട് തി​​രു​​വ​​ന​​ന്ത​​പു​​രം മെ​​ഡി​​ക്ക​​ല്‍ കോ​​ള​​ജി​​ലും എ​​ത്തി​​ച്ചു. ഇ​​പ്പോ​​ള്‍ കു​​ട്ടി​​യും മാ​​താ​​പി​​താ​​ക്ക​​ളും അ​​പ​​ക​​ട​​നി​​ല ത​​ര​​ണം ചെ​​യ്തു​​വ​​രു​​ക​​യാ​​ണ്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story