Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 April 2022 5:40 AM IST Updated On
date_range 20 April 2022 5:40 AM ISTസ്മാർട്ട് വില്ലേജ് ഓഫിസ് ഉദ്ഘാടനവും താലൂക്കുതല പട്ടയ മേളയും
text_fieldsbookmark_border
ചാത്തമംഗലം: 12 ദേശങ്ങളിലായി വ്യാപിച്ചുകിടക്കുന്ന ജില്ലയിലെ ഏറ്റവും വലിയ വില്ലേജുകളിൽ ഒന്നായ ചാത്തമംഗലം വില്ലേജ് സ്മാർട്ടാകുന്നു. അസൗകര്യങ്ങൾകൊണ്ട് വീർപ്പുമുട്ടിയിരുന്ന വില്ലേജ് ഓഫിസിനെ റീബിൽഡ് കേരള പദ്ധതിയിൽ ഉൾപ്പെടുത്തി 44 ലക്ഷം രൂപ അനുവദിച്ചാണ് സംസ്ഥാന നിർമിതി കേന്ദ്ര മുഖേന പുതിയ കെട്ടിടം നിർമിച്ചത്. നിലവിൽ കെട്ടിടം സ്ഥിതിചെയ്യുന്ന സ്ഥലത്തുതന്നെയാണ് 2200 ചതുരശ്ര അടിയിൽ ആധുനിക സൗകര്യത്തോടെയുള്ള പുതിയ കെട്ടിടം. സ്ഥലപരിമിതി കാരണം ഏറെ പ്രയാസമനുഭവിച്ച വില്ലേജ് ഓഫിസിൽ ഇരിപ്പിടവുമൊരുക്കിയിട്ടുണ്ട്. വ്യാഴാഴ്ച വൈകുന്നേരം മൂന്നിന് റവന്യു ഭവന മന്ത്രി കെ. രാജൻ ഉദ്ഘാടനം നിർവഹിക്കും. അഡ്വ. പി.ടി.എ. റഹീം എം.എൽ.എ അധ്യക്ഷത വഹിക്കും. അഡ്വ. എം.കെ. രാഘവൻ എം.പി, ഡോ. എം.കെ. മുനീർ എം.എൽ.എ എന്നിവർ പങ്കെടുക്കും. താലൂക്ക്തല പട്ടയ മേളയും നടക്കും. ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് ഓളിക്കൽ ഗഫൂർ ചെയർമാനും വില്ലേജ് ഓഫിസർ പ്രവിത വേലായുധൻ ജനറൽ കൺവീനറുമായി വിപുലമായ സ്വാഗത സംഘം രൂപവത്കരിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story