Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 April 2022 5:40 AM IST Updated On
date_range 20 April 2022 5:40 AM ISTഅക്വഡക്ട് പൂവ്വമുള്ളതിൽ താഴെ റോഡ് അവഗണനയിൽ ചളിക്കുളമായ റോഡിൽ കാൽനടയാത്രപോലും ദുരിതത്തിൽ
text_fieldsbookmark_border
നടുവണ്ണൂർ: നടുവണ്ണൂർ ഗ്രാമപഞ്ചായത്തിലെ 13-16 വാർഡുകളിലെ അതിർത്തി പങ്കിടുന്ന അക്വഡക്ട് പുവ്വമുള്ളതിൽ താഴെ റോഡിന് അവഗണന മാത്രം. മഴ പെയ്താൽ ചളിക്കുളമായി മാറുന്ന ഈ റോഡിൽ സൈഡിലൂടെ മാറി നടക്കാൻ കാൽ നടയാത്രപോലും ദുരിതത്തിലാണ്. 18 വർഷങ്ങൾക്കുമുമ്പ് സലീന കുന്നുമ്മൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റായിരുന്നപ്പോഴാണ് ഈ ഭാഗത്തേക്ക് റോഡ് നിർമാണം ആരംഭിച്ചത്. അതോടൊപ്പം നൊച്ചാട് ഹയർ സെക്കൻഡറി സ്കൂളിലെ എൻ.എസ്.എസ് വിദ്യാർഥികളുടെ ക്യാമ്പിന്റെ ഭാഗമായി നടത്തിയ പ്രവർത്തനമാണ് ഈ റോഡ് നീന്ത്രച്ചാലിൽ ഭാഗം വരെ എത്തിച്ചത്. എന്നാൽ ഈ റോഡിന്റെ ശോച്യാവസ്ഥ നിരന്തരം ഗ്രാമസഭയിലും നേരിട്ടും പരാതികൾ അറിയിച്ചെങ്കിലും അധികാരികളുടെ ഭാഗത്തുനിന്നും ഇതുവരെ ഒരു മറുപടി ലഭിച്ചിട്ടില്ലെന്ന് നാട്ടുകാർ പറഞ്ഞു. റോഡിനെ ആശ്രയിച്ച് 25ലധികം വീട്ടുകാരാണ് ഇവിടെ കഴിയുന്നത്. കാവിൽ എ.എം.എൽ.പി സ്കൂൾ, ബശീരിയ്യ മദ്റസ, കല്ലിടുക്കിൽ ജുമാമസ്ജിദ് എന്നിവിടങ്ങളിലേക്ക് പോകേണ്ടവർ ഈ റോഡിനെയാണ് ആശ്രയിക്കേണ്ടത്. 12ഓളം രോഗികളായ ആളുകളും താമസിക്കുന്ന ഇതിന്റെ വശങ്ങളിലാണ്. ഈ വാർഡുകളിലെ എല്ലാ പോക്കറ്റ് റോഡുകളും ടാറിങ്ങും കോൺക്രീറ്റും നടത്തി ഗതാഗത യോഗ്യമാക്കിയിട്ടും ഈ ഭാഗത്തേക്കുള്ള റോഡിനെ അവഗണിക്കുന്നത് ഒഴിവാക്കണമെന്നും ബന്ധപ്പെട്ട അധികൃതർ റോഡ് ഗതാഗതയോഗ്യമാക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും പ്രദേശവാസികൾ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story