Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 April 2022 5:40 AM IST Updated On
date_range 20 April 2022 5:40 AM ISTവിലക്കയറ്റത്തിനെതിരെ പ്രതിഷേധം
text_fieldsbookmark_border
ബാലുശ്ശേരി: കേന്ദ്ര സർക്കാറിന്റെ തെറ്റായ നയസമീപനമാണ് വർധിച്ചുവരുന്ന വിലക്കയറ്റത്തിന് കാരണമെന്നും ഇതിനെതിരെ ജനങ്ങൾ ഒറ്റക്കെട്ടായി പ്രതിഷേധമുയർത്തണമെന്നും നാഷനലിസ്റ്റ് കർഷക തൊഴിലാളി ഫോറം ജില്ല കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. വിലക്കയറ്റത്തിനെതിരെ 21ന് ജില്ലയിൽ നടക്കുന്ന എൽ.ഡി.എഫ് പ്രതിഷേധ ധർണയിൽ ഫോറം പ്രവർത്തകർ അണിനിരക്കണമെന്നും യോഗം ആവശ്യപ്പെട്ടു. ജില്ല സെക്രട്ടറി പ്രതീഷ് നടുക്കണ്ടി ഉദ്ഘാടനം ചെയ്തു. പി.കെ. ഗോപാലൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് കൊല്ലിയിൽ ഗംഗാധരൻ, സംസ്ഥാന സെക്രട്ടറി ടി.കെ. സ്വാമി, വി.എൻ. കുഞ്ഞിക്കണ്ണൻ, എം.എം. മനോജ് കുമാർ, എൻ. ബാലകൃഷ്ണൻ, കെ.സി. കുഞ്ഞികേളപ്പൻ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story