Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightരാജിഭീഷണിയുമായി...

രാജിഭീഷണിയുമായി നേതാക്കൾ; തിരുവള്ളൂർ മുരളിയുടെ കോൺഗ്രസ്​ അംഗത്വം റദ്ദാക്കി

text_fields
bookmark_border
കോഴിക്കോട്​: കോൺഗ്രസ്​ വിട്ട്​ കാമരാജ്​ കോൺഗ്രസി​ന്‍റെ സംസ്ഥാന അധ്യക്ഷനായ തിരുവള്ളൂർ മുരളിക്ക്​ നൽകിയ കോൺഗ്രസ്​ അംഗത്വം റദ്ദാക്കി. പ്രാദേശിക നേതാക്കൾ രാജി ഭീഷണി മുഴക്കുകയും അംഗത്വ കാമ്പയിൻ ബഹിഷ്കരിക്കുമെന്ന്​ പ്രഖ്യാപിക്കുകയും ചെയ്തതോടെയാണ്​ മുരളിയുടെ അംഗത്വം റദ്ദാക്കിയത്​. കോൺഗ്രസിനെ വെല്ലുവിളിച്ച്​ എൻ.ഡി.എ കൂടാരത്തിലെത്തിയ മുരളിക്ക്​ കെ.പി.സി.സി പ്രസിഡന്‍റ്​ കെ. സുധാകരൻ എം.പി അദ്ദേഹത്തിന്‍റെ കണ്ണൂരിലെ വീട്ടിൽ വെച്ചാണ്​ ഏപ്രിൽ 10ന്​ അംഗത്വം നൽകിയത്​. അംഗത്വത്തോ​ടൊപ്പം അംഗങ്ങളെ ചേർക്കാനുള്ള ചുമതലയും നൽകിയിരുന്നു. സംഭവം പുറത്തറിഞ്ഞതു മുതൽ ജില്ലയിലെ പല നേതാക്കളും അമർഷത്തിലായിരുന്നു. പ്രതിഷേധം കെ.പി.സി.സി നേതൃത്വത്തിനെതിരായ കലാപക്കൊടിയായി ഉയരുകയും വില്യാപ്പള്ളിയിലെയടക്കം ബ്ലോക്ക്​ കോൺഗ്രസ്​ ഭാരവാഹികൾ കടുത്ത നിലപാടിലേക്ക്​ പോകുമെന്നും അറിയിച്ചതോടെയാണ്​ അംഗത്വം​ റദ്ദാക്കിയത്​. പ്രാദേശിക ഘടകങ്ങളുടെ പരാതിയെ തുടർന്ന്​ തിരുവള്ളൂർ മുരളിയുടെ അംഗത്വം കെ.പി.സി.സി പ്രസിഡന്‍റ്​ റദ്ദാക്കിയതായി ഡി.സി.സി പ്രസിഡന്‍റ്​ അഡ്വ. കെ. പ്രവീൺകുമാറാണ്​ അറിയിച്ചത്​. നേരത്തേ മുല്ലപ്പള്ളി രാമചന്ദ്രൻ വടകര ലോക്സഭ മണ്ഡലത്തിൽനിന്ന്​ ജനവിധി തേടിയപ്പോൾ അദ്ദേഹത്തിന്‍റെ തെരഞ്ഞെടുപ്പ്​ ഫണ്ടിൽനിന്ന് 25 ലക്ഷം രൂപ കാണാതായതിലടക്കം വലിയ ആരോപണങ്ങൾ നേരിട്ടയാളാണ്​ തിരുവള്ളൂർ മുരളി. ​പിന്നീട്​ തോടന്നൂർ ബ്ലോക്ക്​ പഞ്ചായത്ത്​ പ്രസിഡന്‍റായിരിക്കെയാണ്​ കോൺഗ്രസിൽനിന്ന്​ പുറത്തുപോയത്​. രമേശ്​ ​ചെന്നിത്തല അടക്കമുള്ള മുതിർന്ന നേതാക്കളെ പരസ്യമായി വിമർശിച്ചതിന്‍റെ പേരിലായിരുന്നു ഇത്​. തുടർന്നാണ്​ കാമരാജ്​ കോൺഗ്രസിൽ ചേർന്നതും അതിന്‍റെ ഭാരവാഹിയായതും. കഴിഞ്ഞ ലോക്​സഭ തെരഞ്ഞെടുപ്പിൽ ബി.ജെ.പി സ്ഥാനാർഥികളുടെ തെരഞ്ഞെടുപ്പ്​ പ്രചാരണങ്ങളിലും ഇദ്ദേഹം സജീവമായിരുന്നു. തിരുവള്ളൂർ മുരളിക്ക്​ പാർട്ടി അംഗത്വം കൊടുത്തതിനെതിരെ ജില്ല കോൺഗ്രസ്​ കമ്മിറ്റിയിലും വിമർശനങ്ങൾ ഉയർന്നിരുന്നു. -സ്വന്തം ലേഖകൻ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story