Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഉദ്ഘാടനത്തിനൊരുങ്ങി...

ഉദ്ഘാടനത്തിനൊരുങ്ങി മുക്കം താഴക്കോട് വില്ലേജ് ഓഫിസ് കെട്ടിടം

text_fields
bookmark_border
മുക്കം: അസൗകര്യങ്ങളിൽ വീർപ്പുമുട്ടി കഴിഞ്ഞിരുന്ന മുക്കം താഴക്കോട് വില്ലേജ് ഓഫിസ് പുതിയ കെട്ടിടത്തിലേക്ക്. പഴയ ഓഫിസിനടുത്ത് ആധുനിക സൗകര്യങ്ങളോടെ നിർമിച്ച പുതിയ കെട്ടിടം വ്യാഴാഴ്ച 2.30ന് റവന്യൂ മന്ത്രി അഡ്വ. കെ. രാജൻ ഉദ്ഘാടനം ചെയ്യും. മുക്കം നഗരമധ്യത്തിൽ നഗരസഭ ഓഫിസിനോടു ചേർന്ന് റവന്യൂ വകുപ്പിന്റെ ഉടമസ്ഥതയിലുള്ള 28 സെന്റ് സ്ഥലത്തെ നാലു സെന്റിലാണ് 44 ലക്ഷം രൂപ ചെലവിൽ ആകർഷകമായ കെട്ടിടം നിർമിച്ചത്. 2200 ചതുരശ്ര അടി വിസ്തീർണമുള്ള പുതിയ കെട്ടിടത്തിൽ വില്ലേജ് ഓഫിസർക്ക് പ്രത്യേക മുറിയുണ്ട്. ജീവനക്കാർക്ക് സൗകര്യങ്ങൾ സജ്ജമാക്കിയതിനു പുറമെ ഓഫിസിലെത്തുന്നവർക്ക് ഇരിക്കാൻ ഇരിപ്പിടവും ജീവനക്കാർക്കും പൊതുജനങ്ങൾക്കും പ്രത്യേകം ശൗചാലയങ്ങളുമുണ്ട്. ടി.വി സെറ്റ്, കാമറ, ജീവനക്കാർക്ക് ഭക്ഷണം കഴിക്കാനുള്ള സൗകര്യം, ഫയലുകൾ സൂക്ഷിക്കാനുള്ള മുറി തുടങ്ങി എല്ലാ സൗകര്യങ്ങൾക്കും പുറമെ വാഹന പാർക്കിങ് സൗകര്യവുമൊരുക്കിയിട്ടുണ്ട്. ഉദ്ഘാടന ചടങ്ങിൽ ലിന്റോ ജോസഫ് എം.എൽ.എ, മുക്കം നഗരസഭ ചെയർമാൻ പി.ടി. ബാബു എന്നിവർ സംബന്ധിക്കും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story