Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 April 2022 5:44 AM IST Updated On
date_range 19 April 2022 5:44 AM ISTമഴക്കാല രോഗപ്രതിരോധം: കോഓഡിനേഷൻ കമ്മിറ്റി രൂപവത്കരിച്ചു
text_fieldsbookmark_border
മുക്കം: കാരശ്ശേരി ഗ്രാമ പഞ്ചായത്ത് മഴക്കാലരോഗ പ്രതിരോധപ്രവർത്തനത്തിന്റെ ഭാഗമായി വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് ഇന്റെർ സെക്ടറൽ കോഓഡിനേഷൻ കമ്മിറ്റി രൂപവത്കരിച്ചു. ആശാ വർക്കർമാർ, അംഗൻവാടി വർക്കർമാർ, കുടുംബശ്രീ പ്രവർത്തകർ, ആരോഗ്യപ്രവർത്തകർ, വകുപ്പ് മേധാവികൾ എന്നിവർ ഉൾക്കൊള്ളുന്നതാണ് കമ്മിറ്റി. പഞ്ചായത്ത് പ്രസിഡന്റ് വി.പി. സ്മിത അധ്യക്ഷത വഹിച്ചു. മെഡിക്കൽ ഓഫിസർ ഡോ. സജ്ന ക്ലാസെടുത്തു. എല്ലാ വാർഡുകളിലും സാനിറ്റേഷൻ കമ്മിറ്റി വിളിച്ചുചേർക്കാനും ഉറവിടനശീകരണ പ്രവർത്തനം കാര്യക്ഷമമാക്കാനും തീരുമാനിച്ചു. ജിജിത സുരേഷ്, സത്യൻ മുണ്ടയിൽ, ശാന്താദേവി മൂത്തേടത്ത്, കെ. ശിവദാസൻ, കെ.പി. ഷാജി, എച്ച്.ഐ. അരവിന്ദൻ, സുധ, സിജിമോൾ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story