Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightപേരാമ്പ്ര താലൂക്ക്...

പേരാമ്പ്ര താലൂക്ക് ആശുപത്രിക്ക് അവഗണന; യൂത്ത് ലീഗ് ധർണ നടത്തി

text_fields
bookmark_border
പേരാമ്പ്ര താലൂക്ക് ആശുപത്രിക്ക് അവഗണന;  യൂത്ത് ലീഗ് ധർണ നടത്തി
cancel
പേരാമ്പ്ര: പാവപ്പെട്ട രോഗികളുടെ ആശ്രയ കേന്ദ്രമായ പേരാമ്പ്ര താലൂക്ക് ആശുപത്രിയെ അവഗണിക്കുന്ന സർക്കാർ നിലപാടിൽ പ്രതിഷേധിച്ച് മുസ്‌ലിം യൂത്ത് ലീഗ്‌ പേരാമ്പ്ര നിയോജക മണ്ഡലം കമ്മിറ്റി ആശുപത്രിക്ക് മുന്നിൽ ധർണ നടത്തി. ആവശ്യമായ ഡോക്ടർമാരെയോ ജീവനക്കാരെയോ നിയമിക്കാതെ പാർട്ടി നിയന്ത്രണത്തിലുള്ള സ്വകാര്യ ആശുപത്രിയെ സഹായിക്കുന്നതിനു വേണ്ടി താലൂക്ക് ആശുപത്രിയെ അവഗണിക്കുകയാണെന്ന് സമരക്കാർ ആരോപിച്ചു. സ്ഥലം എം.എൽ.എയും ബ്ലോക്ക് പഞ്ചായത്തും ഈ കാര്യത്തിൽ കാണിക്കുന്ന അലംഭാവം അവസാനിപ്പിച്ചില്ലെങ്കിൽ തുടർ പ്രക്ഷോഭവുമായി മുന്നോട്ടുപോകുമെന്നും യൂത്ത് ലീഗ്‌ നിയോജക മണ്ഡലം കമ്മിറ്റി അറിയിച്ചു. ധർണ മുസ്‌ലിം ലീഗ്‌ ജില്ല സെക്രട്ടറി സി.പി.എ അസീസ് ഉദ്ഘാടനം ചെയ്തു. പി.സി. മുഹമ്മദ്‌ സിറാജ് അധ്യക്ഷത വഹിച്ചു. ആർ.കെ. മുനീർ, ശിഹാബ് കന്നാട്ടി, പി.ടി. അഷ്‌റഫ്‌, കെ.പി. റസാഖ്, മുഹമ്മദലി കോറോത്ത്, മൊയ്‌തീൻ കക്കിനിക്കണ്ടി, കെ.പി. ഹമീദ്, ആർ.കെ. മുഹമ്മദ്‌, എൻ.കെ. കുഞ്ഞി മുഹമ്മദ്‌, നിയാസ് കക്കാട്, സി.പി. സജീർ എന്നിവർ സംസാരിച്ചു. ഫോട്ടോ: പേരാമ്പ്ര താലൂക്ക് ആശുപത്രിയോടുള്ള അവഗണനക്കെതിരെ മുസ്‌ലിം യൂത്ത് ലീഗ്‌ നിയോജക മണ്ഡലം കമ്മിറ്റി നടത്തിയ ധർണ മുസ്‌ലിം ലീഗ്‌ ജില്ല സെക്രട്ടറി സി.പി.എ. അസീസ് ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story