Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 April 2022 5:43 AM IST Updated On
date_range 19 April 2022 5:43 AM ISTപൂക്കാട് കലാലയം കളിയാട്ടം രജിസ്ട്രേഷൻ തുടങ്ങി
text_fieldsbookmark_border
കൊയിലാണ്ടി: പൂക്കാട് കലാലയം കളിയാട്ടം കുട്ടികളുടെ അവധിക്കാല ക്യാമ്പിലേക്ക് രജിസ്ട്രേഷൻ ആരംഭിച്ചു. മേയ് നാലു മുതൽ ഒമ്പതു വരെ കലാലയം സർഗവനി ഓപൺ ഓഡിറ്റോറിയത്തിലാണ് പരിപാടി. നാടകപരിശീലനം, പാട്ട്, കളികൾ, സല്ലാപങ്ങൾ, പഠനപ്രവർത്തനങ്ങൾ, ഡമോൺസ്ട്രേഷനുകൾ, നാടകാവതരണം എന്നിവയുമായി ക്യാമ്പ് ആറു ദിവസം നീളും. നാടകപ്രവർത്തകൻ മനോജ് നാരായണൻ ക്യാമ്പ് ഡയറക്ടറും എ. അബൂബക്കർ ക്യാമ്പ് കോഓഡിനേറ്ററുമാണ്. അഞ്ചു മുതൽ 15 വരെ പ്രായമുള്ള കുട്ടികൾക്കാണ് പ്രവേശനം. രജിസ്ട്രേഷൻ ഓൺലൈൻ, കലാലയം ഓഫിസ് എന്നിവ വഴി ചെയ്യാം. വിവരങ്ങൾക്ക് കലാലയം ഓഫിസുമായോ 9446068788, 9446732728 എന്നീ നമ്പറുകളിലോ ബന്ധപ്പെടണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story