Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 April 2022 5:42 AM IST Updated On
date_range 19 April 2022 5:42 AM ISTക്ഷേത്രദർശനം കഴിഞ്ഞു മടങ്ങവെ കാർ മറിഞ്ഞ് യുവാവ് മരിച്ചു
text_fieldsbookmark_border
കാഞ്ഞങ്ങാട്: ക്ഷേത്രദർശനം കഴിഞ്ഞു മടങ്ങവെ കാർ നിയന്ത്രണം വിട്ട് മറിഞ്ഞ് യുവാവ് മരിച്ചു. നാലു പേർക്ക് പരിക്കേറ്റു. ചിത്താരി വാണിയംപാറ ഉദയഗിരിയിലെ കെ. രമേശൻ നളിനാക്ഷി ദമ്പതികളുടെ മകൻ നിതേഷ് (23) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന നിതേഷിന്റെ സഹോദരൻ ശ്രാവൺ (14), വാണിയംപാറ സ്വദേശികളായ രക്ഷിത്ത് (25), അഭിഷേക് (24), ലോകേഷ് (32) എന്നിവർക്കാണ് പരിക്കേറ്റത്. രക്ഷിത്ത്, അഭിഷേക് എന്നിവർ മംഗളൂരു സ്വകാര്യാശുപത്രിയിൽ ചികിത്സയിലാണ്. പുത്തൂർ മഹാലിംഗേശ്വര ക്ഷേത്രത്തിൽ രഥോത്സവം കഴിഞ്ഞ് മടങ്ങുകയായിരുന്ന ഇവർ സഞ്ചരിച്ച കാർ തിങ്കളാഴ്ച പുലർച്ച ഒന്നോടെ കുമ്പള ദേശീയപാതയുടെ പണി നടക്കുന്ന ഷിറിയ ഓണന്തയിലാണ് മറിഞ്ഞത്. എതിരെ വന്ന മിനിലോറി സൈഡ് കൊടുക്കുന്നതിനിടെ നിയന്ത്രണം വിട്ട് കാർ കുഴിയിലേക്ക് മറിയുകയായിരുന്നു. ഞായറാഴ്ച ഉച്ചയോടെയാണ് ക്ഷേത്ര ഉത്സവത്തിനായി ഇവർ നാട്ടിൽനിന്ന് പോയത്. പോയന്റിങ് തൊഴിലാളിയാണ് നിതേഷ്. മറ്റൊരു സഹോദരൻ കാർത്തിക്. മൃതദേഹം പോസ്റ്റ്മോർട്ടത്തിനുശേഷം ചൊവ്വാഴ്ച ഉച്ചയോടെ നാട്ടിൽ എത്തിക്കും. nithesh -Nishana shakeebBM
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story