Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightറിലീഫ് പദ്ധതിക്ക്​...

റിലീഫ് പദ്ധതിക്ക്​ തുടക്കം

text_fields
bookmark_border
കോഴിക്കോട്​: ഒരു മതവും വിധ്വംസകപ്രവർത്തനങ്ങളെ പ്രോത്സാഹിപ്പിക്കുന്നില്ലെന്നും മതത്തിന്റെ പേരിൽ ചിലർ നടത്തുന്ന പൈശാചിക പ്രവർത്തനങ്ങൾ യഥാർഥ വിശ്വാസികൾ തിരിച്ചറിയണമെന്നും ബിനോയ് വിശ്വം എം.പി അഭിപ്രായപ്പെട്ടു. ഖാസി നാലകത്ത് മുഹമ്മദ് കോയ ഫൗണ്ടേഷൻ സംഘടിപ്പിച്ച റിലീഫ് പദ്ധതിയായ കനിവിന്‍റെ ഉദ്​ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. ചടങ്ങിൽ തോട്ടത്തിൽ രവീന്ദ്രൻ എം.എൽ.എ മുഖ്യാതിഥിയായിരുന്നു. 100 മത്സ്യത്തൊഴിലാളി കുടുംബങ്ങൾക്കുള്ള തൊഴിലുപകരണങ്ങളും തീരദേശത്തെ 200 കുടുംബങ്ങൾക്കുള്ള കിറ്റ് വിതരണവും ചടങ്ങിൽവെച്ച് നിർവഹിച്ചു. മേയർ ബീന ഫിലിപ്പ്, ഡെപ്യൂട്ടി മേയർ സി.പി. മുസാഫർ അഹമ്മദ്, പി.വി. ചന്ദൻ, കൗൺസിലർ എസ്.കെ. അബൂബക്കർ, കൗൺസിലർ മുഹ്സിന, ഡോ. കെ. കുഞ്ഞാലി, ഡോ. കെ. മൊയ്തു, ഡോ. നാസർ യൂസുഫ്, ഇമാം ശഫീർ സഖാഫി, സി.എ. ഉമ്മർകോയ, എൻ. ഉമ്മർ എന്നിവർ സംസാരിച്ചു. ഫൗണ്ടേഷൻ ചെയർമാൻ എം.വി. മുഹമ്മദലി അധ്യക്ഷത വഹിച്ചു. പി. മമ്മത് കോയ റിപ്പോർട്ട് അവതരിപ്പിച്ചു. റംസി ഇസ്മായിൽ സ്വാഗതവും പി.ടി. ആസാദ് നന്ദിയും പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story