Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightസമസ്ത അംഗീകരിക്കുന്ന...

സമസ്ത അംഗീകരിക്കുന്ന സംഘടനയല്ല പോപുലര്‍ ഫ്രണ്ട് - എം.ടി. അബ്​ദുല്ല മുസ്​ലിയാര്‍

text_fields
bookmark_border
കോഴിക്കോട്: സമസ്ത അംഗീകരിക്കുന്ന സംഘടനയല്ല പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയെന്നും ഏതെങ്കിലും ആളുകളെ കൊല്ലുകയും രക്തസാക്ഷിയുടെ കൂലി കരസ്ഥമാക്കുകയും ചെയ്യുക എന്ന അജണ്ടയോ ചിന്തയോ സമസ്തക്കില്ലെന്നും സമസ്ത കേരള ഇസ്​ലാം മത വിദ്യാഭ്യാസ ബോര്‍ഡ് ജനറല്‍ സെക്രട്ടറി എം.ടി. അബ്ദുല്ല മുസ്​ലിയാര്‍ പറഞ്ഞു. പാലക്കാട്​ കൊല്ലപ്പെട്ട പോപുലര്‍ ഫ്രണ്ട് നേതാവ് ഇസ്​ലാമിലെ രക്​തസാക്ഷിയാണെന്ന് അവകാശപ്പെടുന്നുണ്ടല്ലോ എന്ന ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം. എല്ലാ മതവിഭാഗങ്ങളോടും വളരെ സൗഹാർദത്തിലും സ്‌നേഹത്തിലും ഇടപെടാൻ മാത്രമേ സമസ്തക്ക് അറിയുകയുള്ളൂ. വിവാഹം പഠനത്തിന് തടസ്സമാവരുതെന്നുള്ളത് സമസ്തയുടെ മുശാവറ തീരുമാനം മാത്രമല്ലെന്നും ലോകാടിസ്ഥാനത്തില്‍ തന്നെയുള്ള നിലപാടാണെന്നും അബ്ദുല്ല മുസ്​ലിയാര്‍ പറഞ്ഞു. സമസ്തയുടെ കീഴില്‍ വളാഞ്ചേരി മര്‍കസില്‍നിന്ന് തുടങ്ങിയ നല്ല വിദ്യാഭ്യാസ സംവിധാനമാണ് വഫിയ്യ കോഴ്സ് എന്നും ഇതുമായി ബന്ധപ്പെട്ട് എടുത്ത ചില തീരുമാനങ്ങൾ സമസ്ത ചര്‍ച്ച ചെയ്തുകൊണ്ടിരിക്കുകയാണെന്നും അബ്ദുല്ല മുസ്​ലിയാര്‍ പറഞ്ഞു. വഫിയ്യയുമായി ബന്ധപ്പെട്ട പരസ്യം സുപ്രഭാതം ഒഴിവാക്കിയതല്ലെന്നും നിലനില്‍ക്കുന്ന ചില വിഷയങ്ങള്‍ ചര്‍ച്ച ചെയ്തു തീരുമാനമാക്കിയശേഷം കൊടുക്കുന്നതാണ് ഭംഗി എന്ന അഭിപ്രായത്തില്‍ സമസ്ത മുശാവറ അംഗങ്ങൾ കൂടിയാ​േലാചിച്ച് മറ്റൊരു ദിവസത്തേക്ക് മാറ്റി​െവച്ചതാണെന്നും അബ്ദുല്ല മുസ്​ലിയാർ പറഞ്ഞു. പത്ര മാനേജ്‌മെന്‍റും ജീവനക്കാരുമാണ് ഈ തീരുമാനമെടുത്തതെന്ന ആരോപണം അടിസ്ഥാനരഹിതമാണ്. വസ്തുത മനസ്സിലാക്കാതെ സമൂഹമാധ്യമങ്ങളില്‍ എന്തും എഴുതാമല്ലോയെന്നും ചോദ്യത്തിന് മറുപടിയായി എം.ടി. അബ്​ദുല്ല മുസ്​ലിയാർ പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story