Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 April 2022 5:39 AM IST Updated On
date_range 19 April 2022 5:39 AM ISTമിനിറ്റ്സ് തയാറാക്കുന്നില്ല; എൽ.ഡി.എഫ് ധർണ നടത്തി
text_fieldsbookmark_border
ആയഞ്ചേരി: ഗ്രാമപഞ്ചായത്ത് ഭരണസമിതി തീരുമാനത്തിന്റെ മിനിറ്റ്സ് യഥാസമയം തയാറാക്കാത്തതിൽ പ്രതിഷേധിച്ച് എൽ.ഡി.എഫ് അംഗങ്ങൾ പഞ്ചായത്ത് ഓഫിസിനു മുന്നിൽ ധർണ നടത്തി. മാർച്ച്, ഏപ്രിൽ മാസങ്ങളിൽ നടന്ന എട്ട് ഭരണ സമിതി യോഗങ്ങളുടെ തീരുമാനങ്ങൾ ഇതുവരെയും സകർമ സോഫ്റ്റ് വെയറിൽ ചേർക്കുകയോ അംഗങ്ങൾക്ക് പകർപ്പ് ലഭ്യമാക്കുകയോ ചെയ്തില്ല. ഭരണസമിതി തീരുമാനത്തിന്റെ പകർപ്പ് ആവശ്യപ്പെട്ട് എൽ.ഡി.എഫ് മെംബർമാർ കഴിഞ്ഞ മാർച്ച് 31ന് പഞ്ചായത്ത് പ്രസിഡൻറിനും സെക്രട്ടറിക്കും അപേക്ഷ നൽകിയിട്ടും പരിഹാരമായില്ല. യോഗം അവസാനിച്ച് 48 മണിക്കൂറിനുള്ളിൽ അംഗങ്ങൾക്ക് തീരുമാനത്തിന്റെ പകർപ്പ് നൽകണമെന്ന നിയമം നിലനിൽക്കെ, നീട്ടിക്കൊണ്ടുപോവുന്നത് തീരുമാനങ്ങളിൽ കൃത്രിമം കാണിക്കാൻ വേണ്ടിയാണെന്ന് എൽ. ഡി.എഫ് ആരോപിച്ചു. സ്ഥിരം സമിതി അധ്യക്ഷൻ ടി.വി. കുഞ്ഞിരാമൻ മാസ്റ്റർ ധർണ ഉദ്ഘാടനം ചെയ്തു. 17ാം വാർഡ് അംഗം സുധ സുരേഷ് അധ്യക്ഷത വഹിച്ചു. വാർഡ് അംഗങ്ങളായ ടി. സജിത്ത്, ശ്രീലത എൻ.പി, പി. രവീന്ദ്രൻ, പ്രബിത അണിയോത്ത്, ലിസ പുനയം കോട്ട് എന്നിവർ സംസാരിച്ചു. ഭരണസമിതി മിനിറ്റ്സ് യഥാ സമയം തയാറാക്കി അംഗങ്ങൾക്ക് വിതരണം ചെയ്യാറുണ്ടെന്നും വിഷു, ദുഃഖവെള്ളി തുടങ്ങി തുടർച്ചയായ അവധിദിനം വന്നതിലുള്ള കാലതാമസം മാത്രമാണ് ഉണ്ടായിട്ടുള്ളതെന്നും ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കാട്ടിൽ മൊയ്തു മാസ്റ്റർ അറിയിച്ചു. പടം..മിനിറ്റ്സ് യഥാസമയം തയാറാക്കാത്തതിൽ പ്രതിഷേധിച്ച് എൽ.ഡി.എഫ് അംഗങ്ങൾ ആയഞ്ചേരി പഞ്ചായത്ത് ഓഫിസിനു മുന്നിൽ സംഘടിപ്പിച്ച ധർണ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
