Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകെ-റെയിൽ പദ്ധതി...

കെ-റെയിൽ പദ്ധതി പ്രദേശത്ത് വീടിന്​ അനുമതി നിഷേധിച്ചതായി പരാതി

text_fields
bookmark_border
കടലുണ്ടി : കെ- റെയിൽ പദ്ധതി പ്രദേശത്ത് പി.എം.എ.വൈ പദ്ധതിയിൽ വീടു നിർമിക്കാൻ അനുമതി നിഷേധിച്ചതായും ഗുണഭോക്താവായി തെരഞ്ഞെടുത്ത അപേക്ഷ മടക്കിയതായും വീട്ടമ്മയുടെ പരാതി. ഗ്രാമപഞ്ചായത്തിലെ പതിനെട്ടാം വാർഡിലെ കീരിത്തറപ്പടിയിലെ കോമ്പാളി സാവിത്രിക്കാണ് കെ-റെയിൽ പദ്ധതിയുടെ പേരിൽ പ്രധാനമന്ത്രി ആവാസ് യോജനയുടെ അപേക്ഷ മടക്കിയത്. 2001-ൽ 35,000 രൂപ സർക്കാർ ധനസഹായത്തോടു കൂടി നിർമിച്ച വീട്ടിലാണ് 11 അംഗ കുടുംബം കഴിഞ്ഞിരുന്നത്. തുടർച്ചയായുള്ള വെള്ളപ്പൊക്കം കാരണം വീട് നാശത്തിന്റെ വക്കിലാണ് .ചെറിയ മഴക്കു പോലും വീട്ടിനുള്ളിലേക്ക് വെള്ളം കയറും. രണ്ടു വർഷം മുമ്പ് നൽകിയ അപേക്ഷ പരിഗണിച്ചാണ് പി.എം.എ.വൈ പദ്ധതി പ്രകാരം വീടിന് അനുമതി ലഭിച്ചത്. ഇതിനുള്ള മുഴുവൻ രേഖകളും കഴിഞ്ഞ മാർച്ചിൽ കടലുണ്ടി ഗ്രാമപഞ്ചായത്തിന് സമർപ്പിച്ചിരുന്നു. വീട് നിൽക്കുന്ന പ്രദേശത്ത് കൂടി കെ- റെയിൽ വരുന്നുണ്ടെന്നും അതിനാൽ പുതിയ വീട് നിർമിക്കാൻ അനുമതി നൽകാൻ കഴിയില്ലെന്നും കഴിഞ്ഞ ദിവസം വില്ലേജ് ഓഫിസർ അറിയിച്ചതായി സാവിത്രി വ്യക്തമാക്കി. കെ-റെയിലുമായി ബന്ധപ്പെട്ട സർവേയോ കല്ലിടലോ തന്റെ സ്ഥലത്ത് നടന്നിട്ടില്ല. കേടുപാടുകൾ സംഭവിച്ച വീടിനു പകരം പുതിയത് നിർമിക്കാനുള്ള പ്രതീക്ഷ അപേക്ഷ മടക്കിയതോടെ ഇല്ലാതായെന്നും വീട്ടമ്മ പറഞ്ഞു. എന്നാൽ പി.എം.എ.വൈ ഗുണഭോക്താവായി സാവിത്രിയെ തെരഞ്ഞെടുത്തിട്ടുണ്ടെന്നും മാർച്ച് മാസത്തിൽ വീടിന്റെ പെർമിറ്റ് ഹാജരാക്കാൻ ഇവർക്ക് കഴിഞ്ഞിട്ടില്ലെന്നും അതിനാലാണ് പരിഗണിക്കാതിരുന്നതെന്നും പെർമിറ്റ് ഹാജരാക്കുന്ന മുറക്ക് പരിഗണിക്കുമെന്നും കടലുണ്ടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി. അനുഷ പറഞ്ഞു. കെ-റെയിലുമായി ഈ സംഭവത്തിന് ഒരു ബന്ധവുമില്ലെന്നും കടലുണ്ടി പഞ്ചായത്തിൽ കെ-റെയിൽ സർവേ ഇതുവരെ നടന്നിട്ടില്ലെന്നും പഞ്ചായത്ത് പ്രസിഡന്റ് വ്യക്തമാക്കി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story