Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightവട്ടോളി പറമ്പ് തോട്...

വട്ടോളി പറമ്പ് തോട് ശുചീകരിക്കാനൊരുങ്ങി മുക്കം നഗരസഭ

text_fields
bookmark_border
മുക്കം: സംസ്ഥാന സർക്കാർ നടപ്പാക്കുന്ന തെളിനീർ ഒഴുകും നവകേരളം പദ്ധതിയുടെ ഭാഗമായി വട്ടോളിപറമ്പ് തോട് ശുചീകരിക്കാനൊരുങ്ങി മുക്കം നഗരസഭ. വട്ടോളിപ്പറമ്പ് മുതൽ പുൽപറമ്പ് വരെയുള്ള ഭാഗമാണ് ഈ മാസം 22 ന് ബഹുജന പങ്കാളിത്തത്തോടെ ശുചീകരിക്കുന്നത്. തോടുകളെല്ലാം മാലിന്യം നിറഞ്ഞു കൊണ്ടിരിക്കുകയാണെന്നും ശുദ്ധമായ കുടിവെള്ള ലഭ്യത കുറഞ്ഞു വരുന്ന സാഹചര്യമാണെന്നും നഗരസഭ ചെയർമാൻ പി.ടി. ബാബു പറഞ്ഞു. സന്നദ്ധ സംഘടനകൾ , എൻ.എസ്.എസ്. വളന്റിയർമാർ, എൻ.സി.സി കാഡറ്റുകൾ, രാഷ്ട്രീയപാർട്ടി പ്രതിനിധികൾ എന്നിവരുടെ സഹകരണത്തോടെയാണ് തോട് ശുചീകരിക്കുക. ഓരോ കേന്ദ്രങ്ങളിലും ജനസഭ ചേരുകയും മാലിന്യം നിറഞ്ഞ തോടുകളും കുളങ്ങളും പുഴകളും പരിശോധിക്കുമെന്നും ചെയർമാൻ പറഞ്ഞു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story