Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 April 2022 5:36 AM IST Updated On
date_range 19 April 2022 5:36 AM ISTമേൽപാലത്തിന്റെ തകർന്ന കൈവരി പുനഃസ്ഥാപിക്കുന്നു
text_fieldsbookmark_border
കൊയിലാണ്ടി: മേൽപാലത്തിന്റെ തകർന്ന കൈവരികൾ അഞ്ചു വർഷത്തിനുശേഷം പുനഃസ്ഥാപിക്കുന്നു. ദേശീയപാതയിലെ ചെങ്ങോട്ടുകാവ് മേൽപാലം കൈവരിയുടെ ഭാഗം നിയന്ത്രണംവിട്ട ലോറി കയറിയാണ് തകർന്നത്. രണ്ടു ലോറികൾ കൂട്ടിമുട്ടിയതിൽ ഒന്നാണ് നടപ്പാതയും കടന്ന് കൈവരിയിൽ ഇടിച്ചു മുന്നോട്ടു കടന്നുനിന്നത്. കൈവരിയാണ് ലോറി മൂക്കുകുത്തി താഴെ വീഴാതെ തടഞ്ഞത്. കൈവരി പുനഃസ്ഥാപിക്കണമെന്ന് നാട്ടുകാർ നിരന്തരം ആവശ്യപ്പെട്ടുവരുകയായിരുന്നു. കൈവരിയും പാലത്തിനു താഴെകൂടിയുള്ള സർവിസ് റോഡും നന്നാക്കുന്നതിന് 23 ലക്ഷമാണ് അനുവദിച്ചത്. സർവിസ് റോഡിന്റെ നവീകരണം മാസങ്ങൾക്കുമുമ്പ് പൂർത്തിയായി. പടം Koy 1 ചെങ്ങോട്ടുകാവ് മേൽപാലം കൈവരി പുനഃസ്ഥാപിക്കുന്ന പ്രവൃത്തി
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
