Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightമന്ത്രിസഭ വാർഷികം:...

മന്ത്രിസഭ വാർഷികം: ജില്ലതല ആഘോഷങ്ങൾ ഇന്നു മുതൽ

text_fields
bookmark_border
കോഴിക്കോട്​: സംസ്ഥാന സർക്കാറിന്‍റെ ഒന്നാം വാർഷികത്തിന്‍റെ ഭാഗമായി നടത്തുന്ന 'എന്‍റെ കേരളം' പ്രദർശന വിപണന മേള ചൊവ്വാഴ്ച ആരംഭിക്കും. വൈകീട്ട് നാലിന്​ മുതലക്കുളം മുതൽ ബീച്ചുവരെ നടക്കുന്ന വിളംബരഘോഷയാത്രയോടെ മേളക്ക്​ തുടക്കമാകും. വൈകീട്ട് ആറിന്​ ബീച്ചിലെ തുറന്നവേദിയിൽ ഒന്നാം വാർഷികാഘോഷങ്ങളുടെ ഉദ്ഘാടനം മന്ത്രി പി.എ. മുഹമ്മദ്‌ റിയാസ് നിർവഹിക്കും. ഏപ്രിൽ 26 വരെയാണ് മെഗാ പ്രദർശന- വിപണന മേള. മേളയുടെ ഭാഗമായി വിവിധ വകുപ്പുകളുടെ നേതൃത്വത്തിൽ 200ഓളം സ്റ്റാളുകൾ ഒരുക്കിയിട്ടുണ്ട്. സ്റ്റാളുകളിലേക്ക് പ്രവേശനം സൗജന്യമാണ്. ആഘോഷങ്ങളുടെ ഭാ​ഗമായി എല്ലാദിവസവും വൈകീട്ട് പ്രമുഖ കലാകാരന്മാരുടെ പരിപാടികളുണ്ടായിരിക്കും. 19ന് വൈകീട്ട് അഞ്ചിന് അനീഷ് മണ്ണാർക്കാടിന്‍റെ നേതൃത്വത്തിൽ നാടൻ കലാരൂപങ്ങളും രാത്രി എട്ടിന് കൊൽക്കത്തയിൽനിന്നുള്ള സം​ഗീതജ്ഞൻ പണ്ഡിറ്റ് സുഖദോ ബാദുരിയുടെ ​ഗസലും അവതരിപ്പിക്കും. 20ന് രാത്രി 7.30ന് ​ഗായകൻ വിധുപ്രതാപും സംഘവും അവതരിപ്പിക്കുന്ന സം​ഗീത പരിപാടി, 21ന് ​രാത്രി 7.30ന് ​ഗായിക സിതാരയുടെ നേതൃത്വത്തിൽ പ്രോജക്ട് മലബാറിക്കസ് സം​ഗീതനിശ എന്നിവ അരങ്ങേറും. 22ന് വൈകീട്ട് മട്ടന്നൂർ ശങ്കരൻകുട്ടിയു‌ടെ നേതൃത്വത്തിൽ ട്രിപ്ൾ തായമ്പകയും തുടർന്ന് ചെങ്ങന്നൂർ ശ്രീകുമാറും സംഘവും അവതരിപ്പിക്കുന്ന ​'ഗാനയമുന വീണ്ടും' എന്ന സം​ഗീത പരിപാടിയും അരങ്ങേറും. നടൻ ഹരീഷ് കണാരനും സംഘവും അവതരിപ്പിക്കുന്ന പ്രത്യേക പരിപാടി ഉത്സവരാവ് 23ന് വൈകീട്ട് 7.30നും കണ്ണൂർ ഷെരീഫും സംഘവും അവതരിപ്പിക്കുന്ന ഇശൽ നിലാവ് 24ന് വൈകീട്ട് 7.30നും അരങ്ങേറും. 25ന് വൈകീട്ട് ഏഴിന് സുകന്യ സുനിലിന്‍റെ മോഹിനിയാട്ടവും തുടർന്ന് സൂര്യ​ഗായത്രി വെന്നിയൂർ കറ്റ എന്ന പേരിൽ അവതരിപ്പിക്കുന്ന നാടൻ പാട്ടും ദ്യശ്യാവിഷ്കാരവുമുണ്ടാകും. സമാപന ദിവസമായ 26ന് രാത്രി എട്ടിന് മസാല കോഫി ബാൻഡ് അവതരിപ്പിക്കുന്ന മ്യൂസിക്കൽ നൈറ്റും ഉണ്ടായിരിക്കും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story