Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 April 2022 5:33 AM IST Updated On
date_range 19 April 2022 5:33 AM ISTസാന്റ്ബാങ്ക്സിൽ പുളിമുട്ട് തകർച്ച ഭീഷണിയിൽ
text_fieldsbookmark_border
*കടലോരത്തുനിന്ന് 150 മീറ്ററോളം നിർമിച്ച പുളിമുട്ടിന്റെ കല്ലുകൾ പലയിടത്തും കടലെടുത്തു വടകര: സാന്റ്ബാങ്ക്സിന്റെ സുരക്ഷ ഉറപ്പുവരുത്താൻ നിർമിച്ച പുളിമുട്ട് തകർച്ച ഭീഷണിയിൽ. കടലോരത്തുനിന്ന് 150 മീറ്ററോളം നിർമിച്ച പുളിമുട്ടിന്റെ കല്ലുകൾ പലയിടത്തും കടലെടുത്തു കഴിഞ്ഞു. ഈ ഭാഗങ്ങളിൽ കരിങ്കല്ലുകൾ നിരത്തി ഭിത്തിക്ക് ശക്തി കൂട്ടിയില്ലെങ്കിൽ തീരം കടലെടുക്കുന്ന അവസ്ഥയിലെത്തും. പുളിമുട്ട് അവസാനിക്കുന്ന ഭാഗത്തെ കല്ലുകളാണ് അധികവും കടലെടുക്കുന്നത്. ഇറിഗേഷൻ വകുപ്പിന്റെ പ്രവൃത്തി സാന്റ് ബാങ്ക്സിൽ പുരോഗമിക്കുന്നുണ്ടെങ്കിലും ഈ ഭാഗം ഉൾപ്പെടുന്നില്ല. സാന്റ്ബാങ്ക്സിൽ എത്തുന്നവർ കാഴ്ചകൾ കാണാൻ ഈ ഭാഗങ്ങളിൽ എത്തുന്ന സ്ഥിതിയുണ്ട്. കടൽ പ്രക്ഷുബ്ധമാകുമ്പോൾ ഇവിടേക്കുള്ള സഞ്ചാരത്തിന് നിയന്ത്രണം ഏർപ്പെടുത്തുമെങ്കിലും ലൈഫ് ഗാർഡുകളുടെ കണ്ണ് വെട്ടിച്ച് ആളുകൾ എത്തുന്ന സ്ഥിതിയുണ്ട്. ഇളകിക്കിടക്കുന്ന കല്ലുകളിൽ ഇരുന്ന് കാഴ്ചകൾ കണ്ട് ഉല്ലസിക്കുന്നത് അപകടം ക്ഷണിച്ചു വരുത്തും. കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത മഴയിൽ പുളിമുട്ടിനോട് ചേർന്ന മണൽ തിട്ടകൾ കടലെടുത്തിട്ടുണ്ട്. കാലവർഷം ശക്തിപ്രാപിക്കുന്നതോടെ പുളി മുട്ടിന്റെ കല്ലുകൾ കൂടുതലായി ഇളകി കടലിൽ പതിക്കുന്ന സ്ഥിതിയാണുള്ളത്. പുളിമുട്ടിന്റെ നീളം വർധിപ്പിക്കണമെന്ന മത്സ്യത്തൊഴിലാളികളുടെ ആവശ്യം പരിഗണിക്കപ്പെട്ടിട്ടില്ല. ചിത്രം സാന്റ്ബാങ്ക്സിൽ പുളിമുട്ടിന്റെ കല്ലുകൾ ഇളകിയ നിലയിൽ saji
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
