Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഉഡുപ്പി സെന്‍റ് മേരീസ്...

ഉഡുപ്പി സെന്‍റ് മേരീസ് ദ്വീപിൽ സെൽഫിയെടുക്കുന്നതിനിടെ രണ്ടു വിദ്യാർഥികൾ മുങ്ങി മരിച്ചു

text_fields
bookmark_border
ബംഗളൂരു: ഉഡുപ്പി ജില്ലയിലെ മാൽപെ സെന്‍റ് മേരീസ് ദ്വീപിൽ ബംഗളൂരുവിൽനിന്നുള്ള രണ്ടു കോളജ് വിദ്യാർഥികൾ മുങ്ങിമരിച്ചു. ബംഗളൂരു കാർഷിക സർവകലാശാല (ഗാന്ധി കൃഷി വിജ്ഞാൻ കേന്ദ്ര) വിദ്യാർഥികളായ ഹാവേരി സ്വദേശി സതീഷ് എം. നന്ദിഹള്ളി, ബാഗൽകോട്ട് സ്വദേശി സതീഷ് എസ്. കല്യാൺ എന്നിവരാണ് മുങ്ങി മരിച്ചത്. സെന്‍റ് മേരീസ് ദ്വീപിലെ നിരോധിത മേഖലയിലെ പാറക്കെട്ടിൽ നിന്ന് സെൽഫിയെടുക്കാൻ ശ്രമിക്കുന്നതിനിടെ ഇരുവരും തെന്നി കടലിലേക്ക് വീഴുകയായിരുന്നു. ബംഗളൂരു ജി.കെ.വി.കെ കാർഷിക കോളജിൽനിന്നുള്ള 68ഓളം വിദ്യാർഥികൾ അടങ്ങിയ വിനോദയാത്രാസംഘത്തിൽ ഉൾപ്പെട്ടവരാണ് ഇരുവരും. അപകടസാധ്യതയുള്ള സ്ഥലത്തേക്ക് പോകരുതെന്ന് സുരക്ഷ ജീവനക്കാർ മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ, ഇരുവരും പാറക്കെട്ടിൽ കയറി ഫോട്ടോയെടുക്കാൻ ശ്രമിക്കുകയായിരുന്നുവെന്നാണ് സുരക്ഷ ജീവനക്കാർ പറയുന്നത്. ഇക്കഴിഞ്ഞ ഏപ്രിൽ ഏഴിന് സെന്‍റ് മേരീസ് ദ്വീപിലെ നിരോധിത മേഖലയിൽനിന്ന് തെന്നിവീണ് കോട്ടയം ഏറ്റുമാനൂരിലെ മംഗലം എൻജിനീയറിങ് കോളജിലെ മൂന്നു വിദ്യാർഥികൾ മുങ്ങിമരിച്ചിരുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story