Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 April 2022 5:42 AM IST Updated On
date_range 18 April 2022 5:42 AM ISTരാഷ്ട്രീയ പാർട്ടികൾ വിവേകം വെടിയരുത് -ഐ.എസ്.എം
text_fieldsbookmark_border
കോഴിക്കോട്: സംസ്ഥാനത്ത് വർധിച്ചുവരുന്ന രാഷ്ട്രീയ സംഘർഷങ്ങൾക്കും കൊലപാതകങ്ങൾക്കുമെതിരെ സമാധാനകാംക്ഷികൾ ഒന്നിച്ച് അണിനിരക്കണമെന്ന് കോഴിക്കോട് ടാഗോർ ഹാളിൽ സമാപിച്ച ഐ.എസ്.എം കോഴിക്കോട് സൗത്ത് ജില്ല തസ്കിയത്ത് സംഗമം അഭിപ്രായപ്പെട്ടു. പാലക്കാട്ടെ കൊലപാതകികളെയും ആസൂത്രകരെയും നിയമത്തിന് മുന്നിൽ കൊണ്ടുവരാനും ക്രമസമാധാനം നിലനിർത്താനും സർക്കാർ അടിയന്തര നടപടികൾ സ്വീകരിക്കണമെന്നും ക്യാമ്പ് ആവശ്യപ്പെട്ടു. സംഗമം കെ.എൻ.എം മർകസുദ്ദഅ് വ സംസ്ഥാന ജനറൽ സെക്രട്ടറി സി.പി.ഉമർ സുല്ലമി ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡന്റ് ഇഖ്ബാൽ സുല്ലമി അധ്യക്ഷത വഹിച്ചു. ഐ.എസ്.എം. സംസ്ഥാന ജനറൽ സെക്രട്ടറി ഡോ. അൻവർ സാദത്ത്, കെ.എൻ.എം മർകസുദ്ദഅ് വ സെക്രട്ടറിമാരായ അബ്ദുല്ലത്തീഫ് കരുമ്പുലാക്കൽ, ഫൈസൽ നന്മണ്ട, ഐ.എസ്.എം എറണാകുളം ജില്ല സെക്രട്ടറി സജ്ജാദ് ഫാറൂഖി, മിസ്ബാഹ് ഫാറൂഖി തുടങ്ങിയവർ ക്ലാസെടുത്തു. ഫോട്ടോ: ism thaskiyath sangamam ഐ.എസ്.എം. കോഴിക്കോട് സൗത്ത് ജില്ലാ തസ്കിയത്ത് സംഗമം കെ.എൻ.എം മർകസുദ്ദഅ് വ സംസ്ഥാന ജനറൽ. സെക്രട്ടറി. സി.പി. ഉമർ സുല്ലമി ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story