Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 April 2022 5:41 AM IST Updated On
date_range 18 April 2022 5:41 AM ISTമോദിയുടെ വാഗ്ദാനങ്ങൾ ജലരേഖകൾ മാത്രം -അഡ്വ. പി. വസന്തം
text_fieldsbookmark_border
മേപ്പയൂർ: നരേന്ദ്ര മോദി തെരഞ്ഞെടുപ്പിനുമുമ്പ് രാജ്യത്ത് അവതരിപ്പിച്ചവയെല്ലാം ജലരേഖകളായിരുന്നുവെന്ന് അനുഭവങ്ങളിലൂടെ തെളിയുകയാണെന്ന് സി.പി.ഐ ദേശീയ കൗൺസിൽ അംഗവും കേരള മഹിള സംഘം സംസ്ഥാന സെക്രട്ടറിയുമായ അഡ്വ. പി. വസന്തം പറഞ്ഞു. വാഗ്ദാനങ്ങൾ നടപ്പാക്കുന്നില്ലെന്നു മാത്രമല്ല, ജനങ്ങളുടെ ജീവിതത്തിൽ ദുരിതങ്ങൾ മാത്രം സമ്മാനിക്കുന്ന നയങ്ങൾ അടിച്ചേൽപിക്കുന്നു. സി.പി.ഐ മേപ്പയൂർ ലോക്കൽ സമ്മേളനത്തിന്റെ ഭാഗമായുള്ള പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. സമ്മേളനനഗറിൽ എം. കുഞ്ഞിക്കണ്ണൻ പതാക ഉയർത്തി സംസാരിച്ചു. എം.കെ. രാമചന്ദ്രൻ, സുരേഷ് കീഴന, എൻ.കെ. സുമ എന്നിവരടങ്ങിയ പ്രസീഡിയവും ബാബു കൊളക്കണ്ടി, കെ.വി. നാരായണൻ, കെ.കെ. അജിതകുമാരി എന്നിവരടങ്ങിയ സ്റ്റിയറിങ് കമ്മിറ്റിയുമാണ് സമ്മേളനനടപടികൾ നിയന്ത്രിച്ചത്. കെ. മനോജ് രക്തസാക്ഷിപ്രമേയവും എസ്.കെ. രജീഷ് അനുശോചനപ്രമേയവും അവതരിപ്പിച്ചു. ലോക്കൽ കമ്മിറ്റി സെക്രട്ടറി ബാബു കൊളക്കണ്ടി റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ല എക്സി. കമ്മിറ്റി അംഗം കെ.കെ. ബാലൻ മാസ്റ്റർ, സി. ബിജു, അജയ് ആവള, കൊയിലോത്ത് ഗംഗാധരൻ, ധനേഷ് കാരയാട് എന്നിവർ സംസാരിച്ചു. സ്വാഗതസംഘം ചെയർമാൻ എം.കെ. രാമചന്ദ്രൻ മാസ്റ്റർ സ്വാഗതം പറഞ്ഞു. സെക്രട്ടറിയായി എം.കെ. രാമചന്ദ്രനെയും അസി. സെക്രട്ടറിയായി കെ.വി. നാരായണനെയും തെരഞ്ഞെടുത്തു. ഫോട്ടോ: സി.പി.ഐ മേപ്പയൂർ ലോക്കൽ സമ്മേളനം ദേശീയ കൗൺസിൽ അംഗം അഡ്വ. പി. വസന്തം ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
