Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightവിഷു-ഈദ് ഫെസ്റ്റും...

വിഷു-ഈദ് ഫെസ്റ്റും അനുമോദനവും

text_fields
bookmark_border
പേരാമ്പ്ര: ഡി.വൈ.എഫ്.ഐ, ബാലസംഘം ചെറുവണ്ണൂർ ടൗൺ യൂനിറ്റുകളുടെ ആഭിമുഖ്യത്തിൽ നടത്തിയ വിഷു-ഈദ് ഫെസ്റ്റ് സാഹിത്യകാരൻ ഗോപി നാരായണൻ ഉദ്ഘാടനം ചെയ്തു. വി.പി. വിശാന്ത് അധ്യക്ഷത വഹിച്ചു. സത്യൻ പുതിയേടുത്തിന്റെ 'അണയാത്ത ദീപങ്ങൾ' പ്രകാശനം ചെയ്തു. ഡി.വൈ.എഫ്.ഐ ബ്ലോക്ക് സെക്രട്ടറി അമർ ഷാഹി ഏറ്റുവാങ്ങി. കെ.പി. ബിജു, ടി. മനോജ്, കെ.കെ. ജിനിൽ, അഭിരാജ് എന്നിവർ സംസാരിച്ചു. കേരള സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് ഇലക്ട്രിക്കൽ എൻജിനീയറിങ് പരീക്ഷയിൽ സംസ്ഥാനതലത്തിൽ ഒന്നാം റാങ്ക് നേടിയ പേരാമ്പ്ര കെ.എസ്.ഇ.ബി ലൈൻമാൻ പി.എം. സുരേഷ്, കവളപ്പാറ ദുരന്തഭൂമിയിൽ മാതൃകാപരമായ പ്രവർത്തനം നടത്തിയതിന് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ സ്പെഷൽ ഓപറേഷൻ മെഡലിന് അർഹനായ നിധീഷ് ചെറുവമ്പത്ത് എന്നിവരെ അനുമോദിച്ചു. ടി.പി. ആശിഷ് സ്വാഗതവും പി.കെ. പ്രവീൺ നന്ദിയും പറഞ്ഞു. തുടർന്ന് നൃത്ത സന്ധ്യ, മ്യൂസിക് മൂവ്മെന്റ് എന്നിവ അരങ്ങേറി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story