Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകൗതുകമുണർത്തി...

കൗതുകമുണർത്തി കൂട്ടത്തോടെ മയിലുകൾ

text_fields
bookmark_border
കൗതുകമുണർത്തി കൂട്ടത്തോടെ മയിലുകൾ
cancel
ആയഞ്ചേരി: കടമേരി-കീരിയങ്ങാടി പ്രദേശത്ത് മയിലുകൾ കൂട്ടത്തോടെ വിരുന്നെത്തിയ ദൃശ്യങ്ങൾ പ്രദേശവാസികൾക്ക് കൗതുകക്കാഴ്ചയായി. കീരിയങ്ങാടി പള്ളി പരിസരത്തും സമീപത്തെ വീട്ടുവളപ്പിലും വീടിന്റെ മേൽക്കൂരയിലും ചുറ്റിക്കറങ്ങിയ ആറോളം മയിലുകൾ സന്ധ്യയായപ്പോൾ കനാലിന്റെ വശത്തെ കുറ്റിക്കാടുകളിലേക്കു മറഞ്ഞു. അതിഥിയായെത്തിയ മയിലുകളെ നേരിൽ കാണാനും മൊബൈലിൽ പകർത്താനും പ്രദേശവാസികളും വിദ്യാർഥികളും പിന്നാലെ കൂടി. ഏതാനും ദിവസം മുമ്പും മയിലുകൾ കീരിയങ്ങാടി പ്രദേശത്തെത്തിയതായി പ്രദേശവാസികൾ പറഞ്ഞു. കഴിഞ്ഞ അഞ്ചു വർഷത്തിനിടെ കാടുകളിൽ മയിലുകളുടെ എണ്ണം ക്രമാതീതമായി പെരുകുകയാണെന്നും അതുകൊണ്ട് മയിലുകൾ പുതിയ മേച്ചിൽപ്പുറം തേടി നാടിറങ്ങിയിരിക്കുകയാണെന്നും ഭാവിയിൽ മയിലുകൾ നാട്ടിൻപുറങ്ങളിൽ സുലഭമായി ഇറങ്ങാൻ സാധ്യതയുണ്ടെന്നും പക്ഷിനിരീക്ഷകനായ ജി.കെ. പ്രശാന്ത് മാസ്റ്റർ അഭിപ്രായപ്പെട്ടു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story