Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightസമൂഹമാധ്യമം വഴി...

സമൂഹമാധ്യമം വഴി പ്രകോപനവും മതസ്പർധയും: നാലു​ പേർക്കെതിരെ കേസ്​

text_fields
bookmark_border
കോഴിക്കോട്​: സമൂഹമാധ്യമത്തിൽ മതസ്പർധയും അക്രമവും പ്രോത്സാഹിപ്പിക്കുന്ന പ്രകോപനപരമായ പോസ്റ്റുകളിട്ട നാലു​ പേർക്കെതിരെ പൊലീസ്​ കേസെടുത്തു. സൈബർ സെല്ലും സ്​പെഷൽ ബ്രാഞ്ചും നടത്തിയ പരി​ശോധനയിലാണ്​ നടപടി. പ്രതികളുടെ അറസ്റ്റ്​ ഉടനുണ്ടാവുമെന്ന്​ പൊലീസ്​ പറഞ്ഞു. കസബ, ടൗൺ സ്​റ്റേഷനുകളിലാണ്​ രണ്ടു​ വീതം കേസുകൾ. പാലക്കാട്​ ആർ.എസ്​.എസ്​-പോപുലർ ​ഫ്രണ്ട്​ പ്രവർത്തകർ കൊല്ലപ്പെട്ടതിനെ തുടർന്ന്​ സമൂഹത്തിൽ വിദ്വേഷവും സ്പർധയും വളർത്തുക എന്ന ഉ​ദ്ദേശ്യത്തോടെ ചിലർ സമൂഹമാധ്യമങ്ങൾ വഴിയും അല്ലാതെയും പ്രകോപനപരമായ സ​ന്ദേശങ്ങൾ പ്രചരിപ്പിക്കുന്നതായി പൊലീസിന്‍റെ ശ്രദ്ധയിൽപെട്ടിട്ടുണ്ട്​. ഇത്തരം സന്ദേശങ്ങൾ പ്രചരിപ്പിക്കുന്ന ​ഗ്രൂപ്പുകളും ഗ്രൂപ്​ അഡ്​മിൻമാരും പൊലീസ്​ നിരീക്ഷണത്തിലാണ്​. ഇത്തരക്കാർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കു​​മെന്ന്​ പൊലീസ്​ അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story