Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 April 2022 5:35 AM IST Updated On
date_range 18 April 2022 5:35 AM ISTപി.ടി. റഫീഖ് പുരസ്‌കാരം നടൻ മാമുക്കോയക്ക് സമ്മാനിച്ചു
text_fieldsbookmark_border
കോഴിക്കോട്: കല- സാംസ്കാരിക പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനായി കോഴിക്കോട് കേന്ദ്രമാക്കി സാംസ്കാരിക സമുച്ചയം സ്ഥാപിക്കണമെന്ന് ചലച്ചിത്ര അക്കാദമി ചെയർമാനും സംവിധായകനുമായ രഞ്ജിത്ത് അഭിപ്രായപ്പെട്ടു. നാടിൻെറ ആവശ്യമായി ഒത്തൊരുമിച്ചുനിന്നാൽ ഇതു സാധ്യമാവുമെന്നും അദ്ദേഹം പറഞ്ഞു. ഇതിനായി സർക്കാറിനും ജനപ്രതിനിധികൾക്കും ഒപ്പംനിൽക്കേണ്ടത് നമ്മുടെ കടമയാണ്. നാടക -സീരിയൽ രചയിതാവും സംവിധായകനുമായ പി.ടി. റഫീഖിൻെറ ഓർമക്കായി നിലാവ് ട്രസ്‌റ്റ് ഏർപ്പെടുത്തിയ പി.ടി. റഫീഖ് പുരസ്‌കാരം നടൻ മാമുക്കോയക്ക് സമ്മാനിച്ച് സംസാരിക്കുകയായിരുന്നു രഞ്ജിത്ത്. പി.ടി. റഫീഖിൻെറ ഓർമക്കായി കൂട്ടുകാർ നാടകമൊരുക്കി. ബൈജു ലൈലാ രാജ് രചനയും സംവിധാനവുമൊരുക്കിയ 'കുഴിയാനകൾക്ക് മദം പൊട്ടുമ്പോൾ' എന്ന നാടകം അരങ്ങേറി. ഷാജി നെടൂളി, നിശാന്ത് കൊടമന, തനസ് മറിയ എന്നിവർ വേഷമിട്ടു. അനുസ്‌മരണച്ചടങ്ങ് തോട്ടത്തിൽ രവീന്ദ്രൻ എം.എൽ.എ ഉദ്‌ഘാടനം ചെയ്‌തു. ഷാജി നെടൂളി അധ്യക്ഷത വഹിച്ചു. ഡോ. എ.കെ. അബ്ദുൽ ഹക്കീം, എം.എ. ഷഹനാസ്, അൻവർ കുനിമൽ എന്നിവർ സംസാരിച്ചു. ഷബീർ അലി തിരൂരിൻെറ 'തേടുന്നതാരെ ശൂന്യതയിൽ' എന്ന ഗസൽ സന്ധ്യ അരങ്ങേറി. പടം bk
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story