Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഉയിർന്നെഴുൽന്നേൽപ്​...

ഉയിർന്നെഴുൽന്നേൽപ്​ സ്മരണയിൽ ഈസ്റ്റർ ആഘോഷിച്ചു

text_fields
bookmark_border
കോഴിക്കോട്: യേശുവിന്‍റെ ഉയിർന്നെഴുൽന്നേൽപ്​ സ്മരണ പുതുക്കി ക്രൈസ്തവ സമൂഹം ഈസ്റ്റര്‍ ആഘോഷിച്ചു. ഇതോടനുബന്ധിച്ച്​ ദേവാലയങ്ങളില്‍ പ്രത്യേക ചടങ്ങുകള്‍ നടന്നു. ശനിയാഴ്ച അര്‍ധരാത്രിമുതല്‍ ഞായറാഴ്ച അര്‍ധരാത്രി വരെ ക്രൈസ്തവ ദേവാലയങ്ങളില്‍ പ്രത്യേക ഉയിര്‍പ്പുശുശ്രൂഷ നടന്നു. താമരശ്ശേരി മേരിമാതാ കത്തീഡ്രലില്‍ നടന്ന ഈസ്റ്റര്‍ ദിന ശുശ്രൂഷകൾക്ക് ​ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ മുഖ്യ കാര്‍മികത്വം വഹിച്ചു. കോഴിക്കോട് ദേവമാതാ കത്തീഡ്രലില്‍ ഞായറാഴ്​ച രാവിലെ 7.30ന് ദിവ്യബലി നടന്നു. അശോകപുരം ഇന്‍ഫന്‍റ് ജീസസ് പള്ളിയില്‍ ശനിയാഴ്ച രാത്രി ഉയിര്‍പ്പുതിരുകര്‍മങ്ങള്‍ നടന്നു. കോഴിക്കോട് സെന്‍റ് മേരീസ് മലങ്കര കത്തോലിക്കാപള്ളിയിലും ഉയിര്‍പ്പുശുശ്രൂഷ നടത്തി. സെന്‍റ് പോൾസ്​ മാര്‍ത്തോമാപള്ളിയില്‍ ഉയിര്‍പ്പു തിരുനാളിനോടനുബന്ധിച്ചുള്ള കുര്‍ബാന നടന്നു. ദേവഗിരി സെന്‍റ് ജോസഫ്‌സ് ആശ്രമ ദേവാലയത്തില്‍ ഉയിര്‍പ്പിന്റെ തിരുകര്‍മങ്ങള്‍, ദിവ്യബലി എന്നിവ നടന്നു. സിറ്റി സെന്‍റ് ജോസഫ്‌സ് തീർഥാടന ദേവാലയത്തില്‍ രാത്രിയില്‍ നടന്ന തിരുകര്‍മങ്ങള്‍ക്ക് വികാരി ഫാ. റെനി ഫ്രാന്‍സിസ് റോഡ്രിഗസ് മുഖ്യകാര്‍മികത്വം വഹിച്ചു. ദൈവകാരുണ്യ നൊവേന, ദീപാര്‍ച്ചന, പുത്തന്‍ തീയും പെസഹാതിരിയും ആശീര്‍വദിക്കല്‍, പ്രദക്ഷിണം, പെസഹാ പ്രഘോഷണം, രക്ഷാകര ചരിത്രവായന എന്നിവ നടന്നു. സഹവികാരി ഫാ. ജീവന്‍ വര്‍ഗീസ് തൈപറമ്പില്‍ വചനസന്ദേശം നല്‍കി. ജ്ഞാന സ്‌നാന ജലാശീര്‍വാദം, വ്രതനവീകരണം, ദിവ്യകാരുണ്യസ്വീകരണം എന്നിവയും നടന്നു. സെന്‍റ് ജോസഫ്‌സ് ബോയ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഫാആന്റോ മുരിങ്ങാത്തേരി സഹകാര്‍മികത്വം വഹിച്ചു. പാരിഷ് കൗണ്‍സില്‍ നേതൃത്വം നല്‍കി. രാവിലെ ദിവ്യബലിയും നടന്നു. സി.എസ്‌.ഐ കത്തീഡ്രലില്‍ രാവിലെ ഈസ്റ്റര്‍ ദിന ശുശ്രൂഷകള്‍ നടത്തി. അമലാപുരി പള്ളിയിലും ശനിയാഴ്ച രാത്രി ഉയിര്‍പ്പുകര്‍മങ്ങള്‍ നടന്നു. bk
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story