Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകാഴ്ചപരിമിതർക്ക് ഇനി...

കാഴ്ചപരിമിതർക്ക് ഇനി പള്ളികളിൽ ബ്രെയിൽ ഖുർആൻ

text_fields
bookmark_border
കാഴ്ചപരിമിതർക്ക് ഇനി പള്ളികളിൽ ബ്രെയിൽ ഖുർആൻ
cancel
ഫറോക്ക്: പള്ളികളിലേക്കുള്ള ബ്രെയിൽ ഖുർആൻ വിതരണ പദ്ധതി ഉദ്ഘാടനം ഫാറൂഖ് റൗദത്തുൽ ഉലൂം അറബിക് കോളജ് പ്രിൻസിപ്പൽ അബ്ദുറഹിമാൻ ആദൃശ്ശേരി നിർവഹിച്ചു. പ്രഫ. എം.എ. പരീത് അധ്യക്ഷത വഹിച്ചു. കിടപ്പിലായ കാഴ്ചപരിമിതർക്കുള്ള പെൻഷൻ പദ്ധതി ഹസ്സൻ സിദ്ദീഖ് ബാബു ഉദ്ഘാടനം ചെയ്തു. ഡോ. കോയക്കുട്ടി ഫാറൂഖി രചിച്ച നമസ്കാരം ഖുർആനിലും സുന്നത്തിലും എന്ന പുസ്തകം ആയിഷ സമീഹ ഏറ്റുവാങ്ങി. ഡോ. കോയക്കുട്ടി ഫാറൂഖി മുഖ്യ പ്രഭാഷണം നടത്തി. പ്രസിഡന്റ് പി.എ. അബ്ദുൽ കരീം, ജനറൽ സെക്രട്ടറി പി.ടി. മുഹമ്മദ് മുസ്തഫ, വൈസ് പ്രസിഡന്റ് ഹംസ ഇരിങ്ങല്ലൂർ, വി.പി. ബഷീർ, സിദ്ദീഖ് വൈദ്യരങ്ങാടി, ഉമ്മർകോയ തുറക്കൽ, പി.വി. മുഹമ്മദാലി, എ. അബ്ദു റഹീം, കെ. ഖാദർ, പി. അബൂബക്കർ എന്നിവർ സംസാരിച്ചു. പടം: അസ്സബാഹ് സൊസൈറ്റി ഫോർ ദ ബ്ലൈൻഡ് സംസ്ഥാന കമ്മിറ്റിയുടെ പള്ളികളിലേക്കുള്ള ബ്രെയിൽ ഖുർആൻ വിതരണ പദ്ധതി ഉദ്ഘാടനം ആർ.യു.എ പ്രിൻസിപ്പൽ അബ്ദുറഹിമാൻ ആദൃശ്ശേരി നിർവഹിക്കുന്നു .filenamefrk292
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story