Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 April 2022 5:45 AM IST Updated On
date_range 17 April 2022 5:45 AM ISTവലിയങ്ങാടി അംഗൻവാടിക്ക് പുതിയ കെട്ടിടം
text_fieldsbookmark_border
കോഴിക്കോട്: വലിയങ്ങാടി വാർഡിലെ ജില്ല കോടതിക്ക് പടിഞ്ഞാറ് പുതുതായി നിർമിച്ച ഗോകുലം അംഗൻവാടി കെട്ടിടം മേയർ ഡോ. ബീന ഫിലിപ് ഉദ്ഘാടനം ചെയ്തു. വാർഡ് കൗൺസിലർ എസ്.കെ. അബൂബക്കർ അധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സമിതി ചെയർമാൻ പി. ദിവാകരൻ മുഖ്യാതിഥിയായി. കൗൺസിലർ കെ. മൊയ്തീൻകോയ, ബാർ അസോസിയേഷൻ പ്രസിഡന്‍റ് എം.എസ്. സജി, സി.ഡി.പി.ഒ രശ്മി രാമൻ എന്നിവർ സംസാരിച്ചു. വാർഡ് കൺവീനർ സി.കെ. സാജിദ് സ്വാഗതവും രജനി ടീച്ചർ നന്ദിയും പറഞ്ഞു. അംഗൻവാടി പരിസരത്ത് മുതിർന്ന പൗരൻമാർക്ക് ഇരിപ്പിടം ഏർപ്പെടുത്തി. gokulam anganavadi ഗോകുലം അംഗൻവാടി കെട്ടിടം മേയർ ഡോ. ബീന ഫിലിപ് ഉദ്ഘാടനം ചെയ്തപ്പോൾ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story