Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 April 2022 5:45 AM IST Updated On
date_range 17 April 2022 5:45 AM ISTചരമവാർഷിക ദിനാചരണം
text_fieldsbookmark_border
കോഴിക്കോട്: മാതൃകാധ്യാപിക വി. കമലത്തിന്‍റെ രണ്ടാം ചരമവാർഷിക ദിനത്തിൽ ദേശീയ-അന്തർ ദേശീയ റെക്കോഡിനുടമകളായ പ്രതിഭകളെ ആദരിച്ചും ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തിയും മിടുക്കരായ വിദ്യാർഥികൾക്ക് പഠനസഹായം നൽകിയും മുണ്ടിക്കൽതാഴം ചന്ദ്രപുരി കുടുംബം മാതൃകയായി. പി.ടി.എ. റഹീം എം.എൽ.എ കമലം ടീച്ചറുടെ ഫോട്ടോ അനാച്ഛാദനം ചെയ്തു. ടി. സിദ്ദീഖ് എം.എൽ.എ പ്രതിഭകളെ ആദരിച്ചു. കോർപറേഷൻ കൗൺസിലർ സി.എം. ജംഷീർ അധ്യക്ഷത വഹിച്ചു. നടൻ ഇല്ലിക്കെട്ട് നമ്പൂതിരി മുഖ്യപ്രഭാഷണം നടത്തി. പുനത്തിൽ രവീന്ദ്രൻ ഭക്ഷ്യധാന്യ കിറ്റ് വിതരണം നടത്തി. നടൻ വിനോദ് കോവൂർ, വി.പി. സുധാകരൻ നായർ, യു.സി. ഹസ്സൻ കോയ, പുതിയോത്ത് വേലായുധൻ, ജഗത് മയൻ ചന്ദ്രപുരി, ആഷിഖ് ചെലവൂർ, ലാഗ്‌മി മേനോൻ, എം. ശിവാനി, ഷിജി ഗിരീഷ് എന്നിവർ സംസാരിച്ചു. ലാഗ്‌മി മേനോൻ, നൂർ ജലീല, ഹൃദിക വി. ഷിജു, ഗായത്രി മനോജ്, യു.സി. നീനു, നിവ കൃഷ്ണ എന്നിവരെ അനുമോദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story