Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 April 2022 5:44 AM IST Updated On
date_range 17 April 2022 5:44 AM ISTജീവനക്കാർ വിഷു ആഘോഷിച്ചു; സൂപ്പർ സ്പെഷാലിറ്റിയിൽ കാഷ് കൗണ്ടർ അടച്ചിട്ടു
text_fieldsbookmark_border
കോഴിക്കോട്: ജീവനക്കാർ വിഷു ആഘോഷിച്ചപ്പോൾ മെഡിക്കൽ കോളജ് സൂപ്പർ സ്പെഷാലിറ്റി ആശുപത്രിയിലെ കാഷ് കൗണ്ടർ അടച്ചിടേണ്ടിവന്നു. ജീവനക്കാർ മറ്റു സംവിധാനങ്ങൾ ഒരുക്കാതെ വിഷുവിന് അവധി എടുത്തതാണ് രോഗികൾക്ക് ബുദ്ധിമുട്ടായത്. സൂപ്പർ സ്പെഷാലിറ്റി ആശുപത്രിയിൽ ചികിത്സക്ക് വരുന്ന രോഗികൾക്ക് എം.ആർ.ഐ സ്കാനിങ്, എക്കോ, എക്സ്റേ, ഡിസ്ചാർജ് തുടങ്ങി വിവിധ ആവശ്യങ്ങൾക്ക് പണമടക്കേണ്ടിവരും. കാഷ് കൗണ്ടർ പ്രവർത്തിക്കാതായതോടെ പണമടക്കുന്നതിനായി എൻ.എം.സി.എച്ച് വരെ പോകേണ്ടിവന്നു. ഹൃദ്രോഗികൾ, വൃക്കരോഗികൾ, ഡയാലിസിസ് ചെയ്യുന്നവർ തുടങ്ങി ഗുരുതര പ്രശ്നങ്ങൾ അലട്ടുന്ന രോഗികളാണ് പണമടക്കുന്നതിനായി ബുദ്ധിമുട്ടേണ്ടിവന്നത്. പണമടക്കുന്നതിന് യുനീക് ഹെൽത്ത് ഐഡന്‍റിഫിക്കേഷൻ നമ്പർ ആവശ്യമാണ്. ഒ.പി ടിക്കറ്റിൽ ഈ നമ്പർ രേഖപ്പെടുത്തിയിട്ടുണ്ടാകും. എന്നാൽ, പണമടക്കാൻ യു.എച്ച്.ഐ.ഡി നമ്പർ വേണമെന്ന കാര്യം പലർക്കും അറിയില്ല. ഒ.പി ടിക്കറ്റ് എടുക്കാതെ പണമടക്കാൻ വന്നപ്പോഴാണ് നമ്പർ വേണമെന്ന് അറിഞ്ഞത്. വീണ്ടും സൂപ്പർ സ്പെഷാലിറ്റി ആശുപത്രി വരെ പോയി ഒ.പി ടിക്കറ്റുമായി വരേണ്ട സ്ഥിതിയായിരുന്നു. ഒരു കാഷ് കൗണ്ടർ സൂപ്പർ സ്പെഷാലിറ്റി ആശുപത്രിയിൽ തന്നെ പ്രവർത്തിച്ചാൽ രോഗികളുടെയും ബന്ധുക്കളുടെയും ബുദ്ധിമുട്ട് കുറയുമായിരുന്നുവെന്നും ഇനിവരുന്ന ആഘോഷ ദിവസങ്ങളിലെങ്കിലും അധികൃതർ ഇക്കാര്യം ചിന്തിക്കണമെന്നും രോഗികൾ പറഞ്ഞു. അവധി ദിനങ്ങളിൽ മെഡിക്കൽ കോളജിലെ കാഷ് കൗണ്ടർ പ്രവർത്തിക്കുന്നതിനാലാണ് സൂപ്പർ സ്പെഷാലിറ്റിയിൽ ഒഴിവു നൽകിയതെന്നും ജീവനക്കാർ കുറവായിരുന്നെന്നുമാണ് ആശുപത്രി അധികൃതർ പറയുന്നത്. നിലവിൽ സൂപ്പർ സ്പെഷാലിറ്റിയിൽനിന്ന് മെഡിക്കൽ കോളജിലേക്ക് റോഡുവഴി പോകേണ്ട ആവശ്യമില്ലെന്നും ആകാശപാത ഉള്ളതിനാൽ പണമടക്കാൻ അതുവഴി പോകാവുന്നതാണെന്നും അധികൃതർ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story