Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകെ.എസ്​.ആർ.ടി.സി...

കെ.എസ്​.ആർ.ടി.സി സ്റ്റാൻഡിൽ സ്വിഫ്​റ്റ്​ ഇടിച്ച്​ ലോ ഫ്ലോറിന്‍റെ ചില്ല്​ തകർന്നു

text_fields
bookmark_border
കോഴിക്കോട്​: കെ.എസ്​.ആർ.ടി.സി ബസ്​ സ്റ്റാൻഡിൽ സ്വിഫ്​റ്റ്​ ബസ്​ ഇടിച്ച്​ ലോ ഫ്ലോർ ബസിന്‍റെ ചില്ല്​ തകർന്നു. ശനിയാഴ്​ച രാത്രി ഏഴോടെയാണ്​ അപകടം. കോഴിക്കോട്​ നിന്ന്​ ബംഗളൂരുവിലേക്ക്​ സർവിസ്​ നടത്തുന്ന ബസാണ്​ അപകടമുണ്ടാക്കിയത്​. സുൽത്താൻ ബത്തേരിയിൽ നിന്നാണ്​ ലോ ഫ്ലോർ എത്തിയത്​. തിരുവനന്തപുരത്ത്​ നിന്ന്​ കോഴിക്കോട്​ സർവീസ്​ നടത്തുന്ന സ്വിഫ്​റ്റ്​ ബസ്​ ആദ്യദിനത്തിൽ തന്നെ മറ്റൊരു ബസുമായി ഉരസ്സിയിരുന്നു. കഴിഞ്ഞദിവസം താമര​ശ്ശേരി ചുരത്തിലും സ്വിഫ്​റ്റ്​ ബസ്​ അപകടത്തിൽപെട്ടിരുന്നു. ഡ്രൈവർമാരുടെ പരിചയക്കുറവാണ്​ സ്വിഫ്​റ്റ്​ ബസ്​ നിരന്തരം അപകടത്തിൽപെടാൻ കാരണമെന്ന്​ കെ.എസ്​.ആർ.ടി.സിയിലെ തൊഴിലാളി സംഘടനകൾ ചൂണ്ടിക്കാട്ടുന്നു. സ്വിഫ്​റ്റ്​ അപകടം ആസൂത്രിതമെന്ന്​ കെ. എസ്​.ആർ.ടി.സി എം.ഡി ആദ്യദിവസംതന്നെ പ്രസ്താവന നടത്തിയിരുന്നു. പരിചയസമ്പന്നരായ കെ.എസ്​.ആർ.ടി.സി എം.പാനൽ ജീവനക്കാരെ ഡെപ്യൂട്ടേഷനിൽ നിയോഗിക്കുന്നതിനു പകരം പുതിയ ഡ്രൈവർമാരെയാണ്​ സ്വിഫ്​റ്റിൽ നിയോഗിച്ചിരിക്കുന്നത്​. swift accident കെ.എസ്​.ആർ.ടി.സി ബസ്​ സ്റ്റാൻഡിൽ സ്വിഫ്​റ്റ്​ ബസ്​ ഇടിച്ച്​ ലോ ഫ്ലോർ ബസിന്‍റെ ചില്ല്​ തകർന്നനിലയിൽ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story