Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 April 2022 5:39 AM IST Updated On
date_range 17 April 2022 5:39 AM IST'പ്രവാസി ക്ഷേമനിധി അംശദായം വർധിപ്പിച്ചത് പിൻവലിക്കണം'
text_fieldsbookmark_border
പേരാമ്പ്ര: പ്രവാസികളുടെ ക്ഷേമനിധി അംശദായം വർധിപ്പിച്ചത് പിൻവലിക്കണമെന്ന് പ്രവാസി ലീഗ് നൊച്ചാട് പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു. കേരളത്തിൽ ഏറ്റവും കൂടുതൽ ക്ഷേമനിധി അംശദായം അടക്കുന്ന പ്രവാസികൾക്ക് നാമമാത്ര പെൻഷൻ വർധന മാത്രമാണ് ഉണ്ടായത്. പ്രവാസികളെ കൊള്ളയടിക്കുന്ന സർക്കാർ നടപടി പിൻവലിക്കണമെന്നും ആവശ്യപ്പെട്ടു. കേരളത്തിൽ സ്ഥിരതാമസമാക്കിയ പ്രവാസി മാസത്തിൽ 200 രൂപയും വിദേശത്തുള്ളവർ 400 രൂപയും പുതിയ നിയമംമൂലം അടക്കേണ്ടിവരും. ഇത് പതിനായിരക്കണക്കിന് പാവപ്പെട്ട പ്രവാസികൾക്ക് താങ്ങാൻ കഴിയില്ലെന്നും ചൂണ്ടിക്കാട്ടി. യോഗത്തിൽ പി.കെ.കെ. നാസർ അധ്യക്ഷത വഹിച്ചു. മണ്ഡലം പ്രസിഡന്റ് സി. മമ്മു ഉദ്ഘാടനം ചെയ്തു. കെ.പി. അബ്ദുറഹിമാൻ, സി. അമ്മോട്ടി, സി.പി. സിറാജ്, മുസ്തഫ മുളിയങ്ങൽ, ടി.പി. അഷറഫ്, അബ്ദുറഹിമാൻ കൽപത്തൂർ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story