Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightചുണ്ടപ്പറമ്പിൽ കാറും...

ചുണ്ടപ്പറമ്പിൽ കാറും ഓട്ടോയും കൂട്ടിയിടിച്ച് രണ്ടുപേർ മരിച്ചു

text_fields
bookmark_border
ശ്രീകണ്ഠപുരം: പയ്യാവൂർ റോഡിൽ ചുണ്ടപ്പറമ്പ് സെന്റ് ആന്റണീസ് പള്ളിക്ക് സമീപം കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവറും യാത്രക്കാരനും മരിച്ചു. ഓട്ടോയിലുണ്ടായിരുന്ന 10 വയസ്സുകാരിക്ക് സാരമായി പരിക്കേറ്റു. ഉളിക്കൽ മുണ്ടാനൂർ സ്വദേശികളായ ഓട്ടോ ഡ്രൈവർ താണോലിൽ മത്തായി (തങ്കച്ചൻ-53), ഓട്ടോ യാത്രക്കാരനായ ചെറളാട്ട് നാരായണൻ (70) എന്നിവരാണ് മരിച്ചത്. നാരായണന്റെ കൂടെയുണ്ടായിരുന്ന കൊച്ചുമകൾ വേദയെ (10) സാരമായ പരിക്കുകളോടെ ചാലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശനിയാഴ്ച ഉച്ചക്ക് ഒന്നോടെയാണ് അപകടം. മുണ്ടാനൂരിൽനിന്ന് ശ്രീകണ്ഠപുരം ഭാഗത്തേക്ക് വരുകയായിരുന്ന ഓട്ടോയും ശ്രീകണ്ഠപുരത്തുനിന്ന് പയ്യാവൂർ പൈസക്കരിയിലേക്ക് പോവുകയായിരുന്ന കാറും കൂട്ടിയിടിക്കുകയായിരുന്നു. നാട്ടുകാരും ശ്രീകണ്ഠപുരം പൊലീസും ചേർന്ന് പരിക്കേറ്റവരെ ഉടൻ ശ്രീകണ്ഠപുരത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മത്തായിയുടെയും നാരായണന്റെ ജീവൻ രക്ഷിക്കാനായില്ല. ശ്രീകണ്ഠപുരം പൊലീസ് ഇൻക്വസ്റ്റ് നടത്തിയ മൃതദേഹം പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളജിലേക്ക് മാറ്റി. കാറോടിച്ച പയ്യാവൂർ പൈസക്കരിയിലെ തോട്ടപ്ലാക്കൽ റോയിയെ (42) നിസ്സാര പരിക്കുകളോടെ പയ്യാവൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മുണ്ടാനൂർ ടൗണിലെ ഓട്ടോ ഡ്രൈവറാണ് മരിച്ച തങ്കച്ചൻ. പരേതരായ ജോസഫ്-മറിയം ദമ്പതികളുടെ മകനാണ്. ഭാര്യ: സിനി. മക്കൾ: ജോസഫ് മാത്യു (അലൂമിനിയം ഫാബ്രിക്കേഷൻ), അനീറ്റ (നഴ്സിങ് വിദ്യാർഥിനി, മംഗളൂരു). സഹോദരങ്ങൾ: മേരി, വത്സ, ഏലിയാമ്മ, തോമസ്, മോളി, ജോസഫ്, മിനി, ജോബി. കൗസല്യയാണ് നാരായണന്റെ ഭാര്യ. മക്കൾ: നിഷ, നിഷിത, പരേതനായ നിഷാദ്. മരുമക്കൾ: നാരായണൻ(പരിക്കളം), ഷാജി (തില്ലങ്കേരി). സഹോദരങ്ങൾ: മനോഹരൻ (പരിക്കളം), രാധ, യശോദ, സരോജിനി, പരേതനായ രാമചന്ദ്രൻ. ഇരുവരുടെയും സംസ്കാരം പിന്നീട്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story