Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 April 2022 5:36 AM IST Updated On
date_range 17 April 2022 5:36 AM ISTആംബുലൻസ് കാറിലിടിച്ചു കാർ യാത്രക്കാരൻ മരിച്ചു
text_fieldsbookmark_border
ചെറുകുന്ന്: പിലാത്തറ- പാപ്പിനിശ്ശേരി കെ.എസ്.ടി.പി റോഡിൽ ചെറുകുന്ന് പള്ളിചാലിൽ ആംബുലൻസും കാറും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. ചെറുകുന്ന് പള്ളിചാലിലെ സി.വി. മനോജ് (46) ആണ് മരിച്ചത്. വെള്ളിയാഴ്ച രാത്രി 10.45 ഓടെയാണ് സംഭവം. കണ്ണൂർ ഭാഗത്തുനിന്നും പയ്യന്നൂരിലേക്ക് പോകുന്ന ആംബുലൻസ് എതിർദിശയിൽനിന്നും വന്ന കാർ മറ്റൊരു റോഡിലേക്ക് കടക്കുന്നതിനിടെ കൂട്ടിയിടിച്ചാണ് അപകടം. നിയന്ത്രണം വിട്ട ആംബുലൻസ് സമീപത്തെ ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ചാണ് നിന്നത്. കാറിന്റെ മുൻഭാഗം പൂർണമായും തകർന്നു. മനോജിനെ പരിയാരം കണ്ണൂർ മെഡിക്കൽ കോളജിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ആംബുലൻസ് ഡ്രൈവർ സരിൻ (36) ചെറുകുന്നിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. പള്ളിച്ചാലിലെ കോരൻ -സരോജിനി ദമ്പതികളുടെ മകനാണ് മനോജ്. ഭാര്യ. പി. സിന്ധു. സഹോദരൻ: അശോകൻ. ചിത്രം. സി.വി. മനോജ് (46). MANOJ CV
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story