Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 April 2022 5:35 AM IST Updated On
date_range 17 April 2022 5:35 AM ISTറോഡരികിലെ അപകടക്കുഴി യാത്രക്കാർക്ക് ഭീഷണിയാകുന്നു
text_fieldsbookmark_border
കുന്ദമംഗലം: മുക്കം റോഡിൽ ആനപ്പാറ കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും വരിട്ട്യാക്ക് ജങ്ഷന്റെയും ഇടയിലുള്ള റോഡരികിലെ അഴുക്കുചാലിനോടുചേർന്ന കുഴി യാത്രക്കാർക്ക് ഭീഷണിയാകുന്നു. റോഡിന് എതിർവശത്തെ അഴുക്കുചാലിലേക്ക് വെള്ളം ഒഴുകിപ്പോകുന്നതിന് കലുങ്കിനു സമീപം തുറന്നിട്ട കുഴിയാണ് വാഹനങ്ങൾക്കും കാൽനടക്കാർക്കും ഭീഷണിയായത്. വാഹനങ്ങളിൽ വരുന്നവർ ഈ ചാൽ പെട്ടെന്ന് കാണാത്തതിനാൽ അപകടസാധ്യത കൂടുതലാണ്. ഇരുചക്ര വാഹനങ്ങളിൽ യാത്രചെയ്യുന്നവർ റോഡിൽ വലിയ വാഹനങ്ങൾ വരുമ്പോൾ റോഡിന് സൈഡിലേക്ക് മാറിയാൽ കുഴിയിൽ വീഴും. ഈ ഭാഗത്തെ അഴുക്കുചാലിന്റെ ഭാഗം പൂർണമായി വൃത്തിയാക്കി റോഡിനോട് ചേർന്നുള്ള ഭാഗത്ത് കൈവരിസ്ഥാപിച്ചാലേ അപകടസാധ്യത ഇല്ലാതാവുകയുള്ളൂ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story