Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightചികിത്സ തേടിയ ആദിവാസി...

ചികിത്സ തേടിയ ആദിവാസി ബാലൻ മരിച്ചു

text_fields
bookmark_border
-വെള്ളിയാഴ്ച മാനന്തവാടി മെഡിക്കൽ കോളജ്​ ആശുപത്രിയിൽ പ്രവേശിപ്പിച്ച ജയേഷിനെ വൈകീ​ട്ടോടെ പറഞ്ഞുവിടുകയായിരുന്നെന്ന് ബന്ധുക്കൾ മാനന്തവാടി: വയറുവേദനയും പനിയും ഛർദിയുംമൂലം . ഒഴക്കോടി കീച്ചേരി പണിയ കോളനിക്കാരനും ഇപ്പോൾ എള്ളുമന്ദം കാക്കഞ്ചേരിയിൽ താമസക്കാരനുമായ രതീഷ്-അനിത ദമ്പതികളുടെ മകൻ ജയേഷ് (12) ആണ് മരിച്ചത്. അസുഖത്തെ തുടർന്ന് വെള്ളിയാഴ്ച രാവിലെ മാനന്തവാടി മെഡിക്കൽ കോളജ്​ ആശുപത്രിയിൽ പ്രവേശിപ്പിച്ച ജയേഷിനെ വൈകുന്നേരത്തോടെ ആശുപത്രി അധികൃതർ പറഞ്ഞുവിടുകയായിരുന്നെന്ന് ബന്ധുക്കൾ പറയുന്നു. രാത്രി 7.30 ഓടെ ഒഴക്കോടിയിലെ വീട്ടിൽവെച്ച് മരിക്കുകയായിരുന്നു. ശനിയാഴ്‌ച രാവിലെ വിവരമറിഞ്ഞെത്തിയ നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് മാനന്തവാടി പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾക്കുശേഷം മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജ്​ ആശുപത്രിയിലേക്ക് കൊണ്ടുപോയി. പോസ്റ്റ്മോർട്ടത്തിനു ശേഷമേ മരണകാരണം വ്യക്തമാകൂവെന്ന് പൊലീസ് പറഞ്ഞു. എള്ളുമന്ദം എ.എൻ.എം.യു.പി സ്കൂൾ ഏഴാം ക്ലാസ് വിദ്യാർഥിയായിരുന്നു. SATWDD1 Jayesh ബേബി മാനന്തവാടി: പാലാക്കുളി തോട്ടുപറമ്പിൽ ബേബി (67) നിര്യാതനായി. ഭാര്യ: അന്നമ്മ (എൽ.ഐ.സി ഏജന്റ്). മക്കൾ: ഷിബു, ഷാൻ, ഷൈനി. മരുമക്കൾ: ബേബി, ലൈമോൾ.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story